ADVERTISEMENT

ജീവിതത്തിൽ ഏറ്റവും പ്രധാനമായ ധനസമ്പാദനത്തെക്കുറിച്ച് നമ്മുടെ സ്കൂളുകളിൽ യാതൊന്നും പഠപ്പിക്കാറില്ല. മറ്റു പല ശീലങ്ങളെയും പോലെ മുതിർ‌ന്നവരെ കണ്ടും കേട്ടും സ്വയം പഠിക്കാനേ വഴിയുള്ളൂ. എന്നാൽ നമ്മളാകട്ടെ, പൊതുവേ കുട്ടികളോട് പണത്തെക്കുറിച്ചു സംസാരിക്കാറില്ല. ഒരുപാടു പണം മനുഷ്യന്റെ സ്വഭാവം നശിപ്പിക്കുമെന്ന തെറ്റിദ്ധാരണ വീടുകളിലെ ‘ഗോസിപ്’ ചർച്ചകളിലൂടെ പരോക്ഷമായി കിട്ടുകയും ചെയ്യും. ഈ രീതി മാറ്റി, സമ്പാദ്യവും സാമ്പത്തികശേഷിയും എത്ര പ്രധാനമാണെന്നു കുട്ടികൾക്കു ബോധ്യം വരുന്ന രീതിയിൽ വല്ലപ്പോഴുമൊക്കെ അവരോടു സംസാരിക്കാൻ മടിക്കരുത്. ജീവിതത്തിൽ ധന സമ്പാദനത്തിന് ഏതു മൂല്യത്തിനുമൊപ്പം സ്ഥാനമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താം. സമ്പത്ത് ഒരു മോശം കാര്യമല്ല, അതുപയോഗിച്ചു ധാരാളം നല്ല കാര്യങ്ങൾ ചെയ്യാം എന്ന ചിന്തയും ഇളം പ്രായത്തിലേ കുട്ടികളുടെ മനസ്സിൽ നിക്ഷേപിക്കാം. ആ ചിന്ത വളർന്നു വലുതാകുന്നതോടെ മികച്ച സാമ്പത്തികശീലമുള്ള പൗരൻമാരായും അവർ മാറും 

ലേഖകൻ പോസിറ്റീവ് സൈക്കോളജിസ്റ്റാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com