ADVERTISEMENT

നിങ്ങളുടെ മക്കള്‍ നന്നായി പഠിക്കുന്നവരാണോ? അവരുടെ പഠനത്തിനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പ ഉപകരിക്കും. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള പണം നല്‍കാനായി ആവിഷ്‌കരിച്ചിരിക്കുന്ന വായ്പയാണ് വിദ്യാഭ്യാസ വായ്പകള്‍. മിതമായ പലിശയും നടപടിക്രമങ്ങളും പലിശ സബ്‌സിഡിയും ഈ വായ്പയെ ഏറെ ആകര്‍ഷകമാക്കുന്നു. ഇന്ത്യയിലും വിദേശത്തും ഉപരിപഠനത്തിന് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. ഇന്ത്യയില്‍ നടത്തപ്പെടുന്ന വളരെയേറെ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.

യു.ജി.സി, എ.ഐ.സി.റ്റി.ഇ, ഐ.എം.സി, സർക്കാർ എന്നിവയിലേതിന്റെയെങ്കിലും അംഗീകാരമുള്ള കോളെജുകളോ യൂണിവേഴ്‌സിറ്റികളോ നടത്തുന്ന ബിരുദ, ബിരുദാനന്തര, ടെക്‌നിക്കല്‍ ഡിഗ്രി, ടെ്കനിക്കല്‍ ഡിപ്ലോമ, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കാം. ഐ.ഐ.റ്റി, ഐ.ഐ.എം തുടങ്ങിയ ഓട്ടോണമസ് സ്ഥാപനങ്ങള്‍ നടത്തുന്ന റെഗുലര്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കാനുള്ള ചിലവിനും വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാം.
കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അംഗീകരിച്ചിട്ടുള്ള ടീച്ചേഴ്‌സ് ട്രയിനിങ്, നഴ്‌സിങ് കോഴ്‌സുകള്‍ക്കും വായ്പ ലഭിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് തുടങ്ങിയവയുടെ അംഗീകാരമുള്ള എയ്‌റോനോട്ടിക്കല്‍, പൈലറ്റ് ട്രയിനിങ്, ഷിപ്പിങ് തുടങ്ങിയവയിലുള്ള റെഗുലര്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്കു വായ്പ എടുത്തുപഠിക്കാം.

വിദേശത്തെ പ്രശസ്തമായതും വൈവിധ്യമാര്‍ന്നതുമായ കോഴ്‌സുകള്‍ക്കൊക്കെ വിദ്യാഭ്യാസ വായ്പ ലഭിക്കും. വിദേശയൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന എം.സി.എ, എം.ബി.എ, എം.എസ് തുടങ്ങിയ തൊഴിലധിഷ്ഠിത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ഗ്രാജുവേഷന്‍ കോഴ്‌സുകള്‍, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍, ഗ്രാജുവേഷന്‍ കോഴ്‌സുകള്‍, റിസര്‍ച്ച് തുടങ്ങിയവയ്‌ക്കൊക്കെ വിദ്യാഭ്യാസ വായ്പ ലഭിക്കും.
ലണ്ടനിലെ ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ്, അമേരിക്കയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് തുടങ്ങിയവ പോലുള്ളവ നടത്തുന്ന കോഴ്‌സുകള്‍ക്കും വായ്പയ്ക്കര്‍ഹതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com