ADVERTISEMENT

പഠനവുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ ചിലവുകള്‍ക്കും വിദ്യഭ്യാസ വായ്പ ഉപയോഗിക്കാം. എന്നാല്‍ ചില ചിലവുകള്‍ക്ക് ഈ പണം ഉപയോഗിക്കാന്‍ പാടില്ല എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്.

ഹോസ്റ്റല്‍ ഫീസ് നല്‍കാന്‍ വിദ്യാഭ്യാസ വായ്പ ഉപയോഗിക്കാം. എന്നാല്‍ സന്തം നിലയില്‍ താമസ സൗകര്യം ഒരുക്കുന്നവര്‍ ഇതിനുള്ള ചിലവ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയിരിക്കണം.
എക്‌സാമിനേഷന്‍ ഫീസ്, ലൈബ്രറി ഫീസ്, ലബോറട്ടറി ഫീസ് തുടങ്ങിയവയും വായ്പാ തുക ഉപയോഗിച്ച് നല്‍കാം. ബുക്കുകള്‍, ഉപകരണങ്ങള്‍, ഇന്‍സ്ട്രുമെന്‍്‌സ്, യൂണിഫോം, കംപ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള ചിലവും ഇതില്‍ ഉള്‍പ്പെടുത്താം.
സ്റ്റഡി ടൂര്‍, പ്രോജക്ട് വര്‍ക്ക്,തീസിസ് സമര്‍പ്പണം തുടങ്ങിയ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മറ്റുചിലവുകള്‍ക്ക് വിദ്യാഭ്യാസ വായ്പ ഉപയോഗിക്കാം. എന്നാല്‍ ഇത് കോഴ്‌സ് ഫീസിന്റെ 20 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
പഠനാവശ്യത്തിന് ടൂ വീലര്‍ വാങ്ങുന്നതിനുള്ള ചിലവ് വിദ്യാഭ്യാസ വായ്പയില്‍ നിന്നെടുക്കാം. വായ്പ എടുക്കുന്ന ആളിന്റെ പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുകയും വായ്പയില്‍ നിന്ന് അടയ്ക്കാം.

എത്ര തുകവരെ വിദ്യാഭ്യാസ വായ്പ ലഭിക്കും?

വിദേശ സ്വദേശ പഠനത്തിന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും.
ഇന്ത്യയിലെ പഠനത്തിന് പരമാവധി 10 ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. വിദേശത്തെ പഠനത്തിന് പരമാവധി 20 ലക്ഷം രൂപ വായ്പ ലഭിക്കും. ആദ്യ വായ്പയുടെ മൊറോട്ടോറിയം പീരീഡിനുള്ളില്‍ മറ്റൊരു പ്രൊഫഷന്‍ കോഴ്‌സിന് പ്രവേശനം നേടിയാല്‍ അതിന്റെ പഠനാര്‍ത്ഥം ടോപ് അപ് ലോണും ലഭിക്കും. രണ്ട് വായ്പകളുടെയും തിരിച്ചടവ് രണ്ടാമത്തെ കോഴ്‌സ് പൂര്‍ത്തിയായി ഒരുവര്‍ഷം കഴിഞ്ഞ് ആരംഭിക്കും. വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ പഠനച്ചിലവിന് അപേക്ഷകനോ അപേക്ഷകന്റെ രക്ഷിതാവോ കുറച്ചുപണം സ്വന്തം കയ്യില്‍ നിന്നും മുടക്കേണ്ടിവരും. മാര്‍ജിന്‍ മണി എന്നാണ് ഇതിനു പറയുന്നത്. എന്നാല്‍ നാല് ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക മാര്‍ജിന്‍ മണി ഇല്ല.  നാല് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇന്ത്യയിലെ പഠനത്തിനുള്ള വായ്പയ്ക്ക് ചിലവിന്റെ അഞ്ച് ശതമാനവും വിദേശത്തെ പഠനത്തിന് ചിലവിന്റെ 15 ശതമാനവും അപേക്ഷന്‍ കണ്ടെത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com