ADVERTISEMENT

നിങ്ങള്‍ പണം ധൂര്‍ത്തടിക്കുന്നയാളാണോ. ഏയ് ഒരിക്കലുമല്ല എന്നാവും ഭൂരിഭാഗം പേരുടെയും ഉത്തരം. പക്ഷേ അറിയാതെ പണം പോകുന്ന വഴികള്‍ പലതുമുണ്ടാകും.പണം ചിലവഴിക്കുന്ന കാര്യത്തില്‍ നിങ്ങളുടെ സ്വഭാവം എന്തെന്ന് കണ്ടെത്തേണ്ടത് പണം ശരിയായി കൈകാര്യം ചെയ്യാന്‍ അത്യാവശ്യമാണ്. ഇതാ അതിനുള്ള ചോദ്യങ്ങള്‍. ഇതിനു സത്യസന്ധമായി ഉത്തരം നല്‍കുക. നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തി വേണ്ട മുന്‍കരുതല്‍ എടുക്കൂ.

1. മാസാദ്യം ശമ്പളം കിട്ടുമ്പോള്‍ തന്നെ അതതു മാസത്തെ ചിലവിനുള്ള തുക ഇനം തിരിച്ച് കൈകാര്യം ചെയ്യാറുണ്ടോ?

ഉത്തരം- അതെ 0                  ഇല്ല 1

2. കൈയിലുള്ള പണം മുഴുവനും ദിവസവും ഓഫീസില്‍ പോകുമ്പോഴോ യാത്രയിലോ പേഴ്‌സില്‍ കരുതാറുണ്ടോ

ഉത്തരം- അതെ 1                  ഇല്ല 0

3. കടയില്‍ കയറുമ്പോള്‍ ഉദ്ധേശിച്ച സാധനമല്ലാതെ മറ്റെന്തെങ്കിലും കൂടി ആകര്‍ഷണം തോന്നി വാങ്ങുന്ന പതിവുണ്ടോ

ഉത്തരം- അതെ 1                  ഇല്ല 0

4. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ ബില്ല് താന്‍ തന്നെ നല്‍കിയില്ല എങ്കില്‍ കുറച്ചില്‍ അനുഭവപ്പെടാറുണ്ടോ

ഉത്തരം- അതെ  1                ഇല്ല 0

5. കൂട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ പണം കടം കൊടുത്താല്‍ ആ വിവരം എഴുതി സൂക്ഷിക്കാറുണ്ടോ

ഉത്തരം- അതെ  0                 ഇല്ല 1

6. ബില്ലുകള്‍ അടയ്ക്കാന്‍ അവസാന തീയതി വരെ കാത്തിരിക്കുമോ

ഉത്തരം- അതെ 0                  ഇല്ല 1

7. പണം കടം കൊടുത്ത ശേഷം അത് തിരികെ ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ

ഉത്തരം- അതെ 1                 ഇല്ല 0

8. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ മദ്യപിക്കുമ്പോഴോ കമ്പനി നിര്‍ബന്ധമാണോ

ഉത്തരം- അതെ 1                 ഇല്ല 0

9. സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ അത് അത്ഭുതപ്പെടുത്തുന്ന രീതിയിലാവണമെന്ന് കരുതുന്നുണ്ടോ

ഉത്തരം- അതെ  1                 ഇല്ല 0

10.സാധനം വാങ്ങുമ്പോള്‍ ഓരോന്നിന്റെയും വില കൃത്യമായി ചോദിക്കുകയും കണക്കുകൂട്ടി പണം നല്‍കുകയും ചെയ്യാറുണ്ടോ

ഉത്തരം- അതെ 0                  ഇല്ല 1

നിങ്ങളുടെ സ്‌കോര്‍-

10 ചോദ്യത്തിനും 10 ല്‍ 10 മാര്‍ക്കും ലഭിച്ചുവെങ്കില്‍ നിങ്ങള്‍ ധാരാളി തന്നെ.

ഒരു മാര്‍ക്കും ലഭിച്ചില്ല എങ്കില്‍ നിങ്ങള്‍ ധാരാളിയല്ല. 10 ല്‍ 5 നും 10 നും ഇടയില്‍ മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ ഒരു ധാരാളിയായി മാറിക്കൊണ്ടിരിക്കുകയാണ് നിങ്ങള്‍. 5 ല്‍ താഴെയാണ് മാര്‍ക്കെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ധാരാളിയല്ല. പക്ഷെ പണം സൂക്ഷിച്ച് ചിലവഴിച്ചില്ല എങ്കില്‍ ഉടന്‍ ധാരാളിയാവും.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com