ADVERTISEMENT

ബാങ്ക് അക്കൗണ്ടുകളിൽ പണം കൈമാറ്റം ചെയ്യുന്നതിന് ആർടിജിഎസ്, എൻഇഎഫ്‌റ്റി തുടങ്ങിയ ഇലക്‌ട്രോണിക് പണ കൈമാറ്റ സംവിധാനങ്ങളാണിപ്പോൾ ഏറെപ്പേരും ഉപയോഗിക്കുന്നത്. അയയ്‌ക്കുന്നവർ നൽകുന്ന പണം സ്വീകരിക്കുന്ന ആളുടെ  ബാങ്ക് അക്കൗണ്ട് നമ്പരും, അക്കൗണ്ടുടമയുടെ പേരും, ബാങ്ക് ശാഖയുടെ ഐ.എഫ്.എസ് കോഡും ഒത്തുനോക്കി പൂർണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ഇടപാടുകൾ നടക്കുന്നത്. ഇലക്‌ട്രോണിക് പണമിടപാട് സംവിധാനങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം പണം അയയ്‌ക്കുന്നവർക്കായിരിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട ്. കമ്പ്യൂട്ടർ ശൃംഖലകൾ വഴി പൂർത്തീകരിക്കുന്ന പണ കൈമാറ്റ പ്രക്രിയയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ഉദ്ദേശിക്കപ്പെടാത്ത അക്കൗണ്ടുകളിലേയ്‌ക്ക് പണമെത്തുന്നതിനും പിൻവലിക്കപ്പെട്ട് പോകുന്നതിനും ഇടവരുത്തും. 

ഒത്തു ചേർന്നില്ലെങ്കിൽ പണം തിരികെ വരും

അക്ഷരങ്ങളും അക്കങ്ങളും കൂട്ടി കലർത്തി പതിനൊന്ന് സ്ഥാനങ്ങളുള്ള ഐഎഫ്‌എസ്‌സി നമ്പർ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏത് ബാങ്കിന്റെ ഏത് ശാഖയാണെന്ന് തിരിച്ചറിയുന്നതിനുള്ള വിശിഷ്‌ട കോഡ് നമ്പരാണ്. ബാങ്ക് അക്കൗണ്ട ് നമ്പർ ഐഎഫ്‌എസ്‌സി നമ്പരുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ  ഏതെങ്കിലും ഒന്നിൽ പോലും തെറ്റു വന്നാൽ അവ ഡിജിറ്റലായി ഒത്ത് ചേരാത്തതിനാൽ പണം തിരികെ വരും. അക്കൗണ്ടുടമയുടെ പേരും അക്കൗണ്ട് നമ്പരും ഒത്തു ചേരാത്ത സന്ദർഭങ്ങളിലും പണം അക്കൗണ്ടിൽ വരവുവെക്കില്ല. 

ലഭ്യമായ വിവരങ്ങൾ കമ്പ്യൂട്ടർനെറ്റ് വർക്കിൽ ഒത്തുനോക്കുമ്പോൾ മറ്റു തകരാറുകൾ കണ്ടുപിടിക്കാനായില്ലെങ്കിൽ പണം അയച്ച ആൾ ഉദ്ദേശിച്ചതോ അല്ലാത്തതോ എന്ന് വ്യത്യാസമില്ലാതെ അക്കൗണ്ടിലേയ്‌ക്ക് പണം വരവ് വച്ച് നൽകുന്നതും അക്കൗണ്ടുടമയുടെ രജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ ഫോണിലേയ്‌ക്ക് ഹ്രസ്വ സന്ദേശം എത്തുന്നതുമാണ്. 

വിവരങ്ങൾ ശരിയെന്ന് ഉറപ്പാക്കുക

തെറ്റായ വിവരങ്ങൾ നൽകിയതുമൂലം ഉദ്ദേശിക്കപ്പെടാത്ത അക്കൗണ്ടുകളിലേയ്‌ക്ക് പണം പോയാൽ പണം സ്വീകരിച്ച അക്കൗണ്ടുടമയുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ തിരികെ കിട്ടുകയുള്ളൂ

ഇത്തരത്തിൽ അബദ്ധം സംഭവിച്ചാൽ ഇടപാടുകാരെ സഹായിക്കുന്നതിനായി പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും നിയമ നടപടി മാത്രമേ പോംവഴിയാകാറുള്ളൂ. തെറ്റ് വരുത്തിയശേഷം ബാങ്കിംഗ് ഓംബുഡ്‌സ്‌മാന്റെ സഹായം തേടുന്നതും പരിഹാരമാകില്ല. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com