ADVERTISEMENT

‘‘വീടിന്റെ വിസ്തീർണവും ആഡംബര നികുതിയുമൊക്കെ ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ വരുന്നു. അതെല്ലാം മനസ്സിലാക്കി വേണം വീടൊരുക്കേണ്ടത്. കൂട്ടിച്ചേർക്കലുകളോ ഒരു നില തന്നെയോ പിന്നീട് വേണ്ടി വന്നാലും പരിധികൾ ലംഘിക്കപ്പെടില്ലെന്ന് പ്ലാനിങ് ഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തണം. ചതുരശ്രയടിക്ക് നികുതി നിശ്ചയിക്കപ്പെടുന്ന സാഹചര്യത്തിൽ വീട്ടിൽ ഉപയോഗമില്ലാത്ത ഒരിഞ്ചു സ്ഥലം പോലും വേണ്ടെന്നും തീരുമാനിക്കണം.

അതുപോലെ വീടു പണിക്കുള്ള ബജറ്റിൽ പകുതിയിലേറെയും ഇന്റീരിയർ ഫർണീഷിങ്ങിനായി വിനിയോഗിക്കുന്നവരുണ്ട്. മനസ്സുവച്ചാൽ ഈ ചെലവു കുറയ്ക്കാം. പ്ലാനിങ് സമയത്തുതന്നെ ഇന്റീരിയർ കൂടി പരിഗണിച്ച് അതിനു റിച്ച്നെസ് കിട്ടുന്ന രീതിയിൽ ഡിസൈൻ തയാറാക്കുകയാണ് വേണ്ടത്. കോർട്ട് യാർഡോ ഇൻബിൽറ്റ് ഫർണീച്ചറുകളോ ഒക്കെ പരിഗണിക്കാം. ഇന്റീരിയർ രൂപഭംഗി ഡിസൈനിൽ തന്നെ പരമാവധി കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

ബദൽ നിർമാണ സാമഗ്രികൾക്ക് വേണ്ട ഇടവും വീടുകളിൽ കൊടുക്കണം. തടിക്കു പകരം സ്റ്റീൽ ഉപയോഗിക്കാം. ഭിത്തി പ്ലാസ്റ്റർ ചെയ്തശേ​ഷം പുട്ടിയി‌ടുന്നതിനു പകരം ജിപ്സം പ്ലാസ്റ്ററിങ് നേരിട്ടായാൽ പ്ലാസ്റ്ററിങ്ങും പുട്ടി ഫിനിഷും ഒരുമിച്ച് കിട്ടും.’’ 

 
ലേഖിക തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗം പ്രഫസറാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com