ADVERTISEMENT

പത്തോ ഇരുപതോ ലക്ഷം രൂപ ഈടില്ലാതെ വായ്പ വേണമെങ്കിൽ പേഴ്സണൽ വായ്പയ്ക്ക് അപേക്ഷിക്കാം. അപ്പോൾ അപേക്ഷിക്കുന്ന ആളുടെ മൂന്ന് മാസത്തെ ശമ്പള രസീത്, ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, 3 വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ  എന്നിവയുടെ പകർപ്പുകൾ വായ്പാ കമ്പനിക്ക് സമർപ്പിക്കണം. അവർ നിങ്ങളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും നിങ്ങളെ കുറിച്ച് അന്വേഷിക്കും. ഹാജരാക്കിയ രേഖകളുടെയും സിബിൽ നൽകുന്ന ബാദ്ധ്യത ചരിത്രത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ലോൺ അനുവദിക്കുക. നിങ്ങൾക്ക് എത്ര തുക മാസം തിരിച്ചടയ്ക്കാൻ കഴിയുമെന്ന് രേഖകളിൽ നിന്നും മനസ്സിലാക്കിയിട്ട് അതിനനുസരിച്ചുള്ള തുകയെ വായ്പ ലഭിക്കുകയുള്ളു. രണ്ടര ശതമാനത്തോളം പ്രോസസ്സിംഗ് ചാർജ് ഈടാക്കാറുണ്ട്. 

തിരിച്ചടവ് കാലാവധി 5 വർഷം

മുൻകൂട്ടി വായ്പ തിരിച്ചടയ്ക്കുന്നെങ്കിൽ ബാക്കി അടയ്ക്കാനുള്ള തുകയുടെ  നാല് ശതമാനത്തോളം അതിനുള്ള ചെലവായിട്ട് ഈടാക്കും. പേഴ്സണൽ ലോൺ തിരിച്ചടിക്കാനുള്ള കാലാവധി അഞ്ചുവർഷം വരെ ലഭിക്കും. പലിശ നിരക്ക് 13 ശതമാനത്തിനും 22 ശതമാനത്തിനും ഇടയ്ക്കായിരിക്കും. നിങ്ങളുടെ സിബിൽ സ്കോർ,തിരിച്ചടവിന്റെ കാലാവധി  എന്നിവയ്ക്കനുസരിച്ച് പലിശ നിരക്ക് നിശ്ചയിക്കപെടും. വായ്പ നൽകുന്ന കമ്പനിയുമായി കരാർ ഒപ്പിടണം. പ്രോമിസറി നോട്ടും തീയതി വയ്ക്കാത്ത ചെക്കും കമ്പനികൾ  വാങ്ങാറുണ്ട്. മാസതവണ ഇ സി എസ് വഴി നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടുക്കും. അല്ലെങ്കിൽ മുൻകൂട്ടി തീയതി വച്ച് നൽകിയ തവണ ചെക്കുകൾ മുഖേന സ്വീകരിക്കും. തവണ അടയ്‌ക്കേണ്ട തീയതിക്ക് അക്കൗണ്ടിൽ പണമില്ലെങ്കിൽ ഭീമമായ തുക ചെക്ക് തിരിച്ചയച്ചതിന് പിഴ ഈടാക്കും. പേഴ്സണൽ ലോണിന്റെ  തിരിച്ചടവുകൾ മുടക്കിയാൽ അവ നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും മാത്രമല്ല വീണ്ടുമൊരു ലോൺ കിട്ടാനുള്ള സാദ്ധ്യതയും ഇല്ലാതാകും. 

പ്രോഗ്നോ ഫിനാൻഷ്യൽ പ്ലാനിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രിൻസിപ്പൽ ഫിനാൻഷ്യൽ പ്ലാനറുമാണ് ലേഖകൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com