ദിവസവും നറുക്കെടുപ്പുമായി ഐആർസിടിസി

HIGHLIGHTS
  • രണ്ട് മാസത്തേയ്ക്കാണ് ഈ പദ്ധതി നടപ്പിലാക്കുക
love-train-in-china-for-single-people
പ്രതീകാത്മക ചിത്രം
SHARE

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റിൽ നിന്ന് ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേയ്മെന്റിനായി  ഭാരത് ഇന്റർഫേസ് (ഭീം) അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് സേവനം (യുപിഐ) ഉപയോ​ഗിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ക്യാഷ്പ്രൈസ് നൽകും. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐആർസിടിസി ലക്കി ഡ്രോ സ്കീം ആരംഭിച്ചിരിക്കുന്നത്.

രണ്ട് മാസത്തേയ്ക്കാണ് ഈ പദ്ധതി നടപ്പിലാക്കുക. ഈ കാലയളവിൽ ഐആർസിടിസി ഇ-ടിക്കറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പേയ്മെന്റ് ഓപ്ഷനായ ഭീം / യുപിഐ ഇവ ഉപയോ​ഗിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. എന്നാൽ ഐആർ‌സി‌ടി‌സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലക്കി നറുക്കെടുപ്പ് പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

കമ്പ്യൂട്ടർവത്കൃത നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,000 ഭാ​ഗ്യശാലികൾക്കാണ് ഐആർസിടിസി 500 രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന 500 രൂപ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ബന്ധപ്പെട്ട പേയ്‌മെന്റ് ഉപകരണത്തിലായിരിക്കും ക്രെഡിറ്റ് ചെയ്യപ്പെടുക 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA