ADVERTISEMENT

വരുമാനത്തിൽനിന്നു ചെലവു കഴിഞ്ഞുള്ളത് സമ്പാദിക്കുന്നവരാണ് നമ്മളെല്ലാം. പലപ്പോഴും മിച്ചമൊന്നും കാണാത്തതുകൊണ്ട് സമ്പാദ്യം ശുഷ്കമായി തുടരുന്നു. സാമ്പത്തികവിദഗ്ധർ പറയുന്നത് കിട്ടുന്ന വരുമാനത്തിൽ നിന്നും ആദ്യം നിക്ഷേപത്തിനുള്ള തുക മാറ്റിവച്ച ശേഷം ചെലവുകൾ നിവർത്തിക്കണമെന്നാണ്. പക്ഷേ ഒട്ടുമിക്ക വീടുകളിലും ഇതത്ര എളുപ്പമല്ലല്ലോ. നിത്യചെലവുകള്‍ക്കൊപ്പം വായ്പകളുടെ തിരിച്ചടവും ചെറുതല്ലാത്ത ഒട്ടേറെ ആവശ്യങ്ങളും ആഘോഷങ്ങളുമെല്ലാം ചേരുമ്പോൾ പോക്കറ്റ് കാലിയാകുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്.

സ്മാർട് സ്പെൻഡിങ് അഥവാ വൈസ് ഷോപ്പിങ്

കയ്യിലെത്തുന്ന കാശുകൊണ്ട് ആവശ്യങ്ങളെക്കാൾ അത്യാവശ്യങ്ങൾ നടത്തണം, ഒപ്പം മോശമല്ലാത്ത സമ്പാദ്യവും വളർത്തിക്കൊണ്ടു വരണം. ഇങ്ങനെ ചിന്തിക്കുന്നവരാണ് സ്മാർട് സ്പെൻഡിങ് അഥവാ വൈസ് ഷോപ്പിങ് വഴിയെ മുന്നോട്ടു പോകുന്നത്. നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ സാമ്പത്തിക ചെലവുകളെ ആഡംബരം, ആവശ്യം, അത്യാവശ്യം എന്നിങ്ങനെ തരംതിരിക്കാം. ഇതിൽ ആഡംബരത്തെ മാറ്റി നിർത്തുന്നവരാണ് ബഹുഭൂരിപക്ഷവും. പിന്നെയുള്ളത് ആവശ്യവും അത്യാവശ്യവുമാണ്. ഇവ തമ്മിൽ കൃത്യമായി വേർതിരിച്ചെടുക്കുന്നിടത്താണ് സ്മാർട് സ്പെൻഡിങ് അഥവാ വൈസ് ഷോപ്പിങ് വിജയം കാണുന്നത്.

∙ മനം നിറയെ ആഗ്രഹങ്ങളും പോക്കറ്റു നിറയെ കാശുമുണ്ടെങ്കിൽ തോന്നുന്നതെല്ലാം വാങ്ങിക്കുന്ന ശീലമുള്ളവർ അതൊന്നു നിയന്ത്രിക്കുക.

∙ ആവശ്യമില്ലെങ്കിലും വമ്പിച്ച ഓഫറുകളും ഡിസ്കൗണ്ടുകളും കാണുമ്പോൾ കടം മേടിച്ചാണെങ്കിലും അതെല്ലാം വാങ്ങിക്കൂട്ടുന്നതാണ് സ്വഭാവമെങ്കിൽ തീർച്ചയായും അതങ്ങ് ഉപേക്ഷിക്കണം.

∙ ഇഷ്ടപ്പെട്ടതൊന്നു വാങ്ങി അതിന്റെ പുതുമ തീരും മുൻപേ അതേ ഉൽപന്നം പുത്തൻ ഫീച്ചേഴ്സുമായി അപ്ഡേറ്റാകുമ്പോൾ അത്തരമൊന്നു വാങ്ങിയാലോയെന്ന് ആലോചിക്കുകയേ അരുത്.

മേൽപ്പറഞ്ഞ മൂന്നു ഗ്രൂപ്പുകളിൽ ഒന്നോ ഒന്നിലധികമോ എണ്ണത്തിൽ ഉൾപ്പെടുന്നവർക്ക് ഒരു കാലത്തും ചെലവു കഴിഞ്ഞ് നിക്ഷേപത്തിനായി മാറ്റിവയ്ക്കാനൊന്നും ഉണ്ടാകാറില്ല. അതു കൊണ്ട് ആദ്യം നിയന്ത്രിച്ചു നിർത്തേണ്ടത് ഇത്തരം സ്വഭാവങ്ങളെയും ആഗ്രഹങ്ങളെയുമാണ്. അതിൽ വിജയിക്കാനായാൽ ചെലവുകളെ വരുതിയിലാക്കുന്നതിൽ പകുതി വഴി പിന്നിട്ടു കഴിഞ്ഞുവെന്നു പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com