എല്‍ഇഡി ടിവികളുടെ വില കുറയും

redmi-tv-
SHARE

എല്‍ഇഡി ടിവി നിര്‍മ്മിക്കുന്നതിന് ആവശ്യമായ സുപ്രധാന ഘടകമായ ഓപ്പണ്‍ സെല്‍ എല്‍ഇഡി ടിവി പാനലുകളുടെ ഇറക്കുമതി തീരുവ എടുത്തുമാറ്റാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഇതോടെ എല്‍ഇഡി ടിവികളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. നിലവില്‍ 5 ശതമാനം ആയിരുന്നു എല്‍ഇഡി ടിവി പാനലുകളുടെ ഇറക്കുമതി തീരുവ. എല്‍ഇഡി ടിവിയുടെ ഉത്പാദന ചെലവിന്റെ 60-75 ശതമാനത്തോളം വരുന്നത് ഈ പാനലുകള്‍ക്കാണ്.


എല്‍ഇഡി പാനലുകളുടെ ഇറക്കുമതി തീരുവ എടുത്തു മാറ്റുന്നതോടെ രാജ്യത്ത് വിറ്റഴിക്കുന്ന എല്‍ഇഡി ടിവകളുടെ വിലയില്‍ 60-65 ശതമാനം വരെ കുറവ് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ടിവികള്‍ക്കായി 5 ശതമാനം ഇറക്കുമതി തീരുവ നല്‍കിയാണ് പാനലുകള്‍ കൊണ്ടു വന്നിരുന്നത്. തീരുവ എടുത്തുകളഞ്ഞത് തദ്ദേശീയമായ എല്‍ഇഡി ടിവി നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുമെന്നാണ് കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA