ഇനി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ട, എസ്ഐപിയിലൂടെ വരുമാനമുറപ്പാക്കാം

smart-spending
SHARE

വീടിന്റെ ലോൺ, വണ്ടിയുടെ ലോൺ, ചിട്ടി, ക്രെഡിറ്റ് കാർഡിന്റെ ഓട്ടോ ഡെബിറ്റ്, പിന്നെ ചിലപ്പോൾ ഇൻഷുറൻസ് പോളിസിയും. സ്വന്തം വരുമാനം കയ്യിൽ കിട്ടുന്നതിന് മുൻപേ പകുതിയിൽ കൂടുതൽ കുറേയാളുകൾ അക്കൗണ്ടിൽ നിന്നും വലിച്ചു പങ്കിട്ടെടുക്കും. മിച്ചം വരുന്നതിൽ നിന്ന് മാസത്തിന്റെ തുടക്കത്തിൽ തന്നെ സൂപ്പർമാർക്കറ്റിൽ പോയി ഒരു വമ്പൻ പർച്ചേസ്. പിന്നെ ഇടയ്ക്ക് വീട്-താമസം, കല്യാണം, കുട്ടിയുടെ പിറന്നാൾ, പാർട്ടി എന്നിങ്ങനെ അവിചാരിത ചിലവുകൾ വേറെയും. ശമ്പളക്കാരന്റെ ജീവിതം എന്നും ഒരു സർക്കസാണ്. പണ്ട് സ്‌കൂളിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ക്ലാസ് കട്ട് ചെയ്യാനും, എന്ത് കുസൃതിത്തരങ്ങൾ കാണിക്കാനും അവർ മുൻപന്തിയിലാണ്. പക്ഷെ ബാക്കിയെല്ലാവരെയും ഗുണദോഷിച്ചാലും അവനെ അധ്യാപകർക്കെല്ലാം വലിയ കാര്യമായിരുന്നു. കാരണം വേറൊന്നുമല്ല, പരീക്ഷയുടെ മാർക്ക് വരുമ്പോൾ അവൻ ഒന്നാം സ്ഥാനത്തായിരിക്കും. അതുപോലെ തന്നെ ശമ്പളക്കാരിലുമുണ്ട് മിടുക്കന്മാർ.

ഭൂരിപക്ഷം ആളുകളും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ്. എന്നാൽ, ശമ്പളം കുറവാണെങ്കിൽ പോലും മിക്ക കാര്യങ്ങളും നടത്തി കൊണ്ട് പോകുന്നവരുമുണ്ട്. അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് സാമ്പത്തിക അച്ചടക്കം, രണ്ട് നിക്ഷേപം. ആദ്യത്തേത് ശീലിക്കുക അത്ര എളുപ്പമല്ല. പക്ഷെ സാമ്പത്തിക അച്ചടക്കം കൊണ്ട് പല നേട്ടങ്ങളുമുണ്ട്. ഒരേ സമയം നഷ്ടങ്ങൾ കുറയ്ക്കാനും വരുമാനം കൂട്ടാനും അതുകൊണ്ടു സാധിക്കും. ഇനി അച്ചടക്കം പാലിക്കാൻ വിഷമമുള്ളവർക്ക്  ഹ്രസ്വകാല–ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും നല്ല മാർഗ്ഗം നിക്ഷേപമാണ്. അതിൽ എളുപ്പവും, ഏതൊരാൾക്കും താങ്ങാനാകുന്നതും, ഫലപ്രദവുമായ രീതി പ്രതിമാസ നിക്ഷേപമാണ്.

ഇടയ്ക്കിടെയുള്ള സാമ്പത്തിക ആവശ്യങ്ങൾക്കും, ദീർഘകാല ആവശ്യങ്ങൾക്കും ഉൾപ്പടെ ഏതൊരു ആവശ്യവും ലക്ഷ്യമിട്ട് മാസം തോറും നിക്ഷേപിക്കാവുന്നതാണ്. പണ്ട് ബാങ്കിന്റെ ആർ.ഡി യും പോസ്റ്റ് ഓഫീസ് പദ്ധതികളും ജനപ്രിയ നിക്ഷേപങ്ങളായിരുന്നു.എന്നാൽ അധിക വരുമാന വളർച്ച നേടിത്തരാൻ ഇവയ്ക്കു സാധിക്കില്ല. നിശ്ചിത വരുമാന വളർച്ചയേ സ്ഥിര നിക്ഷേപങ്ങൾക്കുള്ളു. 

bull

വർധിക്കുന്ന സാമ്പത്തിക ആവശ്യങ്ങളും ജീവിത ചിലവുകളും നേരിടുന്നതിന് മെച്ചപ്പെട്ട വരുമാന വളർച്ച നൽകുന്ന ഓഹരിയധിഷ്‌ഠിത നിക്ഷേപങ്ങളെ ആശ്രയിക്കാവുന്നതാണ്. ദീർഘകാലത്തേക്കുള്ള നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളിലേക്കു പണം സമാഹരിക്കാൻ മ്യുച്ചൽ ഫണ്ടിലെ SIP  സ്കീമുകൾ സഹായിക്കും. ഹ്രസ്വകാലത്തേക്കു നിക്ഷേപിക്കാൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന സ്കീമുകളും ഉണ്ട്.  ജീവിത ചിലവുകൾ അല്ലലില്ലാതെ നടന്നു പോകാൻ ഇത്തരം പ്രതിമാസ നിക്ഷേപങ്ങൾ കാര്യക്ഷമമായ രീതിയാണ്, ഒപ്പം അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. അയൽവാസിക്കു മാത്രമല്ല നിങ്ങൾക്കും സ്മാർടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന സ്‌കീം ഏതാണെന്നറിയണ്ടേ? ഞങ്ങളെ സമീപിക്കൂ .ജീവിതം ടെൻഷൻ ഫ്രീയാക്കൂ.SIP യെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA