ADVERTISEMENT
എയര്‍ലൈനായ ഗോ എയറിന്റെ ദീപാവലി സൂപ്പര്‍ സേവര്‍ ഡീല്‍ ഒക്ടോബര്‍ 17ന് വൈകുന്നേരം മൂന്നിന് അവസാനിക്കും. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ 1296 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാക്കുന്നതാണ് ഓഫര്‍. ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള യാത്രകള്‍ക്ക് ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. www.goair.in എന്ന വെബ്‌സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മറ്റു ഓഫറുകളോടൊപ്പമോ ഗ്രൂപ്പ് ബുക്കിംഗിനോ ഇത് ബാധകമല്ല. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ സാധാരണ കാന്‍സലേഷന്‍ നിരക്കുകള്‍ ഇതിനും ബാധകമാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com