sections
MORE

ഉല്‍സവകാല ഷോപ്പിങിനായി ഇഎംഐ പ്രയോജനപ്പെടുത്താം

smart-spending
SHARE

ഉല്‍സവകാല ആനുകൂല്യങ്ങള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? പക്ഷേ, ഇതിനിടെ നിങ്ങളുടെ ഷോപ്പിങ് ബജറ്റ് ഏതാണ്ട് തീര്‍ന്നു കൊണ്ടുമിരിക്കുന്നു. മിക്കവാറും എല്ലാ ഉല്‍സവ വേളയിലും നമ്മില്‍ പലരും അനുഭവിക്കുന്നൊരു സാഹചര്യമാണിത്. ഇത്തരം അവസ്ഥയിലാണ്  ഷോപ്പിങ് ചെയ്യുന്ന തുക പ്രതിമാസ ഗഡുക്കളായി അടക്കുവാനുള്ള സൗകര്യം നമുക്കു മുന്നിലെത്തുന്നത്. ദീപാവലി എത്തിയതോടെ ബജാജ് ഫിന്‍സെര്‍വിന്റെ ജസ്റ്റ് ഇഎംഐ പോലുള്ള സേവനങ്ങള്‍ ഇങ്ങനെ പ്രതിമാസ ഗഡുക്കള്‍ മാത്രമല്ല, ആയിരത്തിലേറെ മറ്റ് ആനൂകൂല്യങ്ങളും മുന്നിലെത്തിക്കുന്നുണ്ട്. 

ദീപാവലി പോലുള്ള ആഘോഷ വേളകളില്‍ രാജ്യവ്യാപകമായ വിലക്കുറവ് മിക്കവാറും എല്ലാ സ്ഥാപനങ്ങളും പ്രഖ്യാപിക്കാറുണ്ട്. അവിശ്വസനീയമായ ഡീലുകളും ഇപ്പോഴായി ഇവയ്‌ക്കൊപ്പം എത്തുന്നുമുണ്ട്. മറ്റു നിരവധി ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചരിക്കുന്ന പണം എടുത്ത് ഇവയ്ക്കായി ചെലവഴിക്കുന്നതെങ്ങനെ എന്ന ആശങ്കയും പല ഉപഭോക്താക്കള്‍ക്കുമുണ്ടാകും. ഷോപ്പിങിന് ഒറ്റയടിക്കു പണമടക്കാതെ ജസ്റ്റ് ഇഎംഐ വഴി ചെറിയ തുകകളായി അടക്കുക എന്നതാണ് ഇവിടെ ആശ്രയിക്കാവുന്ന മാര്‍ഗം. 

ജസ്റ്റ് ഇഎംഐ പോലുളള സേവനങ്ങള്‍ അധിക ചെലവില്ലാത്ത പ്രതിമാസ ഗഡുക്കള്‍ മാത്രമല്ല അവതരിപ്പിക്കുന്നത്. നിരവധി ആനുകൂല്യങ്ങളുമായുള്ള ഡീലുകളും അവയ്‌ക്കൊപ്പം ലഭിക്കും. ഇതിലൂടെ നിങ്ങളുടെ ബജറ്റ് തകരാതെ തന്നെ ഇഷ്ട ഷോപ്പിങും സാധ്യമാകും.  ഇത്തരം സേവനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തും എന്നു നോക്കാം. 90,000-ത്തിനു മേല്‍ വരുന്ന പങ്കാളികള്‍ വഴിയാണ് ജസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താനാവുക.  ഓഫ് ലൈന്‍ ആയാലും ഓണ്‍ലൈന്‍ ആയാലും അവിടെ നിന്നു ഷോപ്പിങ് നടത്തി പണമടക്കുമ്പോള്‍  ജസ്റ്റ് ഇഎംഐ രീതി ഉപയോഗിക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. 

ഇഎംഐ രീതി എന്തിനൊക്കെ പ്രയോജനപ്പെടുത്താം?

ഉല്‍സവ വേളകളില്‍ സാധാരണയായി വാഷിങ് മെഷ്യനുകള്‍, റഫ്രിജറേറ്ററുകള്‍ പോലുള്ളവയുടെ വില്‍പന കുതിച്ചുയരുന്നതു കാണാറുണ്ട്. ഇവയ്ക്കായി വലിയ ചെലവും ഉപഭോക്താക്കള്‍ക്കു നടത്തേണ്ടി വരും. മികച്ച ഫോണുകളുടെ വില്‍പനയാണ് ഇക്കാലത്തു സാധാരണമായ മറ്റൊന്നൊന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവയ്‌ക്കെല്ലാം വന്‍ തോതിലുള്ള ഉല്‍സവാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതും വിപണിക്ക് ആവേശമാകാറുണ്ട്. ഇവയെല്ലാം വാങ്ങണമെന്നു ചിന്തിക്കാറുണ്ടെങ്കിലും ബജറ്റ് വലിയൊരു പ്രശ്‌നമാകും. ഇനിയൊരു ഫാമിലി ടൂര്‍ കൂടി അവധിക്കാലത്തേക്ക് പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി ബുദ്ധിമുട്ടാകും. ഇവിടെയും നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഇഎംഐ തെരഞ്ഞെടുക്കാം. 

ഇത്തരം സൗകര്യമുപയോഗിച്ച് എസി വാങ്ങുകയാണെന്നു കരുതുക. രണ്ടു മുറികളിലേക്കായി 50,000 രൂപ മുടക്കി എസി വാങ്ങേണ്ട നിങ്ങള്‍ 10,000 രൂപ മാത്രം ആദ്യ ഗഡു അടച്ച് ശേഷിക്കുന്ന 40,000 രൂപ തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കണം. ഇങ്ങനെ ആദ്യ ഗഡു അല്ലെങ്കില്‍ ഡൗണ്‍ പെയ്‌മെന്റ് ഇല്ലാതെ വാങ്ങാനും ഇഎംഐ സൗകര്യം ലഭിക്കും. 

ഇങ്ങനെ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ എടുക്കാനും യാത്രാ പാക്കേജുകള്‍ തയ്യാറാക്കാനുമെല്ലാം ഇഎംഐ പ്രയോജനപ്പെടുത്താം. 499 രൂപയില്‍ താഴെയുള്ള പ്രതിമാസ തവണകള്‍ വരെ ഇങ്ങനെ പ്രയോജനപ്പെടുത്താനുമാകും. ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡോ ബജാജ് ഫിന്‍സെര്‍വ് വാലറ്റ് ആപ്പോ ഇതിനായി ഉപയോഗിക്കാം. ഇഎംഐ നെറ്റ് വര്‍ക്കില്‍ ഇനിയും അംഗമല്ലാത്തവര്‍ക്ക് എക്‌സ്പീരിയ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി ഇതിനായി അപേക്ഷിക്കാം. മുന്‍ കൂട്ടി അനുമതി ലഭിച്ചിട്ടുള്ളത് ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും. 

ഇഎംഐ നെറ്റ് വര്‍ക്ക് ടൗണ്‍

രാജ്യത്തെ 1800-ല്‍ ഏറെ നഗരങ്ങളിലെ 90,000-ത്തിലേറെ വ്യാപാരികളില്‍ നിന്നുള്ള ആനുകൂല്യങ്ങളും ദീപാവലി ഓഫറുകളും ജസ്റ്റ് ഇഎംഐയുടെ പിന്‍ബലത്തോടെ നേടാനായി ബജാജ് ഫിന്‍സെര്‍വ് വിര്‍ച്വല്‍ ഇഎംഐ നെറ്റ് വര്‍ക്ക് ടൗണും ആരംഭിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ പരിശോധിക്കുന്നതിനും സമീപമുള്ള സ്റ്റോര്‍ കണ്ടെത്തുന്നതിനുമെല്ലാം ഇതു സഹായിക്കും. 

ഇളവുകളും വൗച്ചറുകളും പ്രയോജനപ്പെടുത്താം

ദീപാവലിയോടനുബന്ധിച്ച് ആകര്‍ഷകമായ ആുകൂല്യങ്ങളും ജസ്റ്റ് ഇഎംഐ വഴി ലഭ്യമാണ്. ബിഗ് ബസാര്‍, ബുക്ക് മൈ ഷോ, പിസ്സഹട്ട് തുടങ്ങിയവയില്‍ നിന്നുള്ള കാഷ് ബാക്കുകളും വൗച്ചറുകളും നേടാനും മെയ്ക്ക് മൈ ട്രിപ്പിന്റെ ഹോട്ടല്‍ ബുക്കിങില്‍ 20 ശതമാനം കിഴിവും മറ്റ് കാഷ് ബാക്ക് ആനുകൂല്യങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ലഭിക്കും. തമിഴ്‌നാട് ഒഴികെയുള്ള ബജാജ് ഫിന്‍സെര്‍വ് പങ്കാളി സ്റ്റോറുകളില്‍ നിന്ന് ഒക്ടോബര്‍ 31 വരെ ഇതു ലഭിക്കും. ഗെയിമുകളിലൂടെ സമ്മാനങ്ങളുടെ ഇതിനു പുറമെ അവതരിപ്പിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA