ADVERTISEMENT

ബാങ്കുകളുടെ വായ്പാ പലിശ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് നാലു ശതമാനം നിരക്കില്‍ ലഭിക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. സ്വര്‍ണം പണയപ്പെടുത്തി മുന്‍നിരബാങ്കുകളില്‍ നിന്നെടുക്കുന്ന കാര്‍ഷിക വായ്പയെക്കാളും കര്‍ഷകര്‍ക്ക് നേട്ടം വിള തന്നെ ഈടു നല്‍കി എടുക്കുന്ന ഇത്തരം വായ്പകളാണ്. ദേശസാല്‍കൃത ബാങ്കുകള്‍ അടക്കമുള്ളവ കര്‍ഷകര്‍ക്ക് ഇത്തരത്തിലുളള വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. 

ഒരു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ

സാധാരണ നിലയില്‍ ഏക്കറൊന്നിന് ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ ഈടില്ലാതെ വായ്പ നല്‍കുന്നത്. പൈനാപ്പിള്‍, നെല്ല്, വാഴ,റബ്ബര്‍, ജാതി, എന്നിങ്ങനെയുള്ള വിളകള്‍ക്കെല്ലാം ഇത്തരം വായ്പകള്‍ നല്‍കാറുണ്ട്. വിളകളുടെ സ്വഭാവമനുസരിച്ച് വായ്പ തുക കൂട്ടി നല്‍കിയേക്കാം. സാധാരണ നിലയില്‍ വര്‍ഷാവര്‍ഷം പലിശ മാത്രമടച്ച് പുതുക്കി വീണ്ടും കൃഷി ഇറക്കാനാവുമെന്ന മെച്ചവും കര്‍ഷകര്‍ക്കുണ്ട്. മാസങ്ങള്‍ മുമ്പ് വരെ ഇത്തരം വായ്പയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായ മൂന്ന് ശതമാനം പലിശ പുതുക്കുമ്പോള്‍ ഇടപാടുകാരന്‍ തന്നെ നല്‍കി പിന്നീട് അക്കൗണ്ടിലേക്ക് തുക തിരിച്ചുവരികയായിരുന്നു. ഇതിന് മൂന്ന് ആഴ്ച വരെ എടുക്കുമായിരുന്നു. എന്നാല്‍  സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നാല് ശതമാനം മാത്രം തിരിച്ചടച്ചാല്‍ മതി എന്ന നിലപാട് സര്‍ക്കാരും ബാങ്കുകളും കൈകൊണ്ടിട്ടുണ്ട്. (പലിശ ആകെ ഒന്‍പത് ശതമാനമാണെങ്കിലും അഞ്ച് ശതമാനം സബ്‌സിഡിയാണ്)കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വ്യാവസായിക വായ്പകള്‍ കുറയുന്നതിനാല്‍ ബാങ്കുകള്‍ ഇപ്പോള്‍ ഇത്തരം വായ്പകള്‍ക്ക് കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്.

വിള ഇന്‍ഷൂറന്‍സ് പരിരക്ഷയും

18 മുതല്‍ 70 വയസുവരെ പ്രായമുള്ള കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയിലും പാട്ട ഭൂമിയിലും കൃഷിയിറക്കാന്‍ വായ്പ ലഭിക്കും. പാട്ട ചീട്ട് ( പാട്ടകൃഷിയാണെങ്കില്‍), വില്ലേജ് ഓഫീസില്‍ നിന്ന ലഭിക്കുന്ന ഭൂമിയുടെ കൈവശാവകാശ രേഖ,കരമടച്ച രസീത് എന്നിവ ഉണ്ടെങ്കില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാം. കൃഷി ചെയ്യുന്നുവെന്നതിന് കൃഷിഭവന്റെ പരിശോധന റിപ്പോര്‍ട്ട് ചില ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. വര്‍ഷം തോറും പത്ത് ശതമാനം വര്‍ധനയോടെ വായ്പ പുതുക്കാമെന്നാണ് ചട്ടം. ചില വിളകള്‍ക്ക് ചില ജില്ലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com