ADVERTISEMENT

വായ്പകളെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നത് യുവതലമുറയാണെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിലും ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ നിര്‍ത്തുന്നതിലും യുവതലമുറ വലിയ ശ്രദ്ധയാണു നൽകുന്നത്. 

2016-8 കാലഘട്ടത്തില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് കരസ്ഥമാക്കിയ യുവാക്കളുടെ എണ്ണം 58 ശതമാനം വര്‍ധിച്ചപ്പോള്‍ മറ്റുളളവരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവെയുള്ളു. തങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ സ്വയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരില്‍ 67 ശതമാനവും യുവാക്കളാണ്. ഇവരുടെ ശരാശരി സിബില്‍ സ്‌ക്കോര്‍ 740 ആണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇത് 734 മാത്രമാണ്.

യുവാക്കളില്‍ 51ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. 1982-നും 1996-നും മധ്യെ ജനിച്ചവരെയാണ് യുവാക്കളായി കണക്കാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, ഉപഭോക്തൃ വായ്പ എന്നിവ പോലുള്ള ആസ്തികളില്ലാത്ത വായ്പകളിലാണ് യുവാക്കള്‍ക്കു കൂടുതല്‍ താല്‍പര്യം എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള വായ്പകളില്‍ 72 ശതമാനവും ഈ വിഭാഗത്തില്‍ പെട്ടവയാണ്. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗമായാണ് യുവാക്കള്‍ വായ്പകളെ കാണുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com