ADVERTISEMENT

രാജ്യത്തെ റീട്ടെയ്ല്‍ കടക്കാരുടെ കച്ചവടം പൂട്ടിക്കുന്ന വിധത്തില്‍ ഇനി ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്ക്് വ്യാപാരം നടത്താനാവില്ല. ഉത്പന്നത്തിന്റെ വില നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ അന്യായമായി ഇടപെടുന്ന ഇ- കൊമേഴ്‌സ് കമ്പനികളുടെ കഴുത്തിന് പിടിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 

മുറുക്കാന്‍ കടക്കാര്‍

മറ്റുള്ളവര്‍ക്കും കച്ചവടത്തിന് സാഹചര്യമൊരുക്കുന്ന വിധത്തില്‍ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിലയില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നതില്‍ നിന്ന് ഇ-കൊമേഴ്‌സ് കമ്പനികളെ വിലക്കുന്ന  ഉപഭോക്തൃ സംരംക്ഷണ ( ഇ കൊമേഴ്‌സ്) നിയമം,2019 ന്റെ ഡ്രാഫ്റ്റ് സര്‍ക്കാര്‍ പുറത്തു വിട്ടു.  ഓഫ് ലൈൻ( മുറുക്കാന്‍ കടയടക്കമുള്ള കച്ചവടക്കാര്‍) മത്സരക്കാരുടെ ഇടപാടുകാരെ തങ്ങളിലേക്ക്് ആകര്‍ഷിക്കുന്ന തരത്തിലുള്ള ചതിപ്രയോഗങ്ങളോ സാധനങ്ങള്‍ വാങ്ങാനുള്ള അവരടെ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകളോ വിലക്കുന്നതാണ് പുതിയ നിയമം. 

പെരുപ്പിച്ച് കാണിക്കരുത്

തങ്ങളുടെ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന ഉത്പന്നത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നത് ഈ ചട്ടമനുസരിച്ച് കുറ്റകരമാണ്. തങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളുടെ അഥവാ സേവനങ്ങളുടെ ഗുണഗണങ്ങളെ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പെരുപ്പിച്ച് കാണിക്കുന്നതിനും പുതിയ ചട്ടത്തില്‍ വിലക്കുണ്ട്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് നക്കൽ  തയാറാക്കിയിരിക്കുന്നത്.ഡിസംബര്‍ രണ്ടിന് മുമ്പ് പൊതുജനങ്ങള്‍ക്ക്് പ്രതികരിക്കാം.

പണമോ സാധനമോ മടക്കി നല്‍കണം

 കേടായ ഉത്പന്നങ്ങള്‍ മാറ്റി നല്‍കുന്നതിനും അതിന് കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് പണം തിരികെ നല്‍കുന്നതിനും കൃത്യമായ വ്യവസ്ഥ ഇനി ഇ കൊമേഴ്‌സ് കമ്പനികള്‍ മുന്നോട്ട് വയ്‌ക്കേണ്ടി വരും. കൂടാതെ കൃത്യമായ പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. ഇ കൊമേഴ്‌സ് കച്ചവടം വ്യാപകമായതോടെ വന്‍തോതില്‍ ഇളവ് പ്രഖ്യാപിച്ച് കമ്പനികള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാല്‍ ഓഫ് ലൈന്‍ കച്ചവടക്കാരുടെ സംഘടനകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. 

ഓണ്‍ലൈനില്‍ വാങ്ങാന്‍ 33 കോടി പേര്‍

ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍, മിന്ത്ര,സ്‌നാപ്പ് ഡീല്‍ തുടങ്ങിയവയാണ് രാജ്യത്തെ ഓണ്‍ലൈന്‍  രംഗത്തുള്ള പ്രമുഖ സ്ഥാപനങ്ങള്‍. 2017 ല്‍ ഫ്‌ളിപ്പ് കാര്‍ട്ടായിരുന്നു ഒന്നാം സ്ഥാനത്തെങ്കില്‍ അടുത്ത വര്‍ഷം ഇത് ആമസോണ്‍ കൈയ്യടക്കി. ആകെ ബിസിനസിന്റെ 28 ശതമാനമാണ് നിലവില്‍ ഓണ്‍ലൈന്‍ കമ്പനികളുടെ വിഹിതം. 2020 ഓടെ രാജ്യത്തെ 33 കോടി ജനങ്ങള്‍ ഒണ്‍ലൈന്‍ ഇടപാടിലേക്ക് വരുമെന്നാണ് കണക്കു കൂട്ടല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com