തീവണ്ടിയിൽ ചായക്കും ഭക്ഷണത്തിനും ഇനി വില വർദ്ധിക്കും

HIGHLIGHTS
  • രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസ് തീവണ്ടികളിൽ എസി ഫസ്റ്റ് ക്ലാസിൽ ചായക്ക് 35 രൂപ കൊടുക്കണം ഇനി മുതൽ
train
SHARE

തീവണ്ടികളിൽ ഇനി ചായക്കും ഭക്ഷണത്തിനും യാത്രക്കാർ ഇനി കൂടുതൽ വില നൽകേണ്ടിവരും.രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസ് തീവണ്ടികളാണ് വില കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐ ആർ സി ടി സി)  ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ തീരുമാനം വൈകാതെ നടപ്പാക്കും.

വർദ്ധിപ്പിച്ച വില നിലവാരം  ചുവടെ :

രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസ് തീവണ്ടികളിൽ എസി ഫസ്റ്റ് ക്ലാസിൽ ചായക്ക് 35 രൂപ. എന്നാൽ ഈ തീവണ്ടികളിൽ സെക്കൻഡ് എസി, തേഡ് എസി ക്ലാസുകളിൽ ചായക്ക് 20  രൂപയും ദുരന്തോ സ്ലീപ്പർ ക്ലാസ്സിൽ ആകട്ടെ 15 വില രൂപ കൊടുത്താൽ മതിയാകും. പ്രഭാതഭക്ഷണത്തിന് (ബ്രേക്ഫാസ്റ്റ്) വില വർധിച്ചിട്ടുണ്ട്.

എസി ഫസ്റ്റ് ക്ലാസ്സിൽ 140 രൂപയും എസി സെക്കൻഡ് ക്ലാസ്സിൽ 105 രൂപയുമാണ് പുതിയ നിരക്ക്. ഉച്ച ഭക്ഷണത്തിന്റെയും രാത്രി ഭക്ഷണത്തിന്റെയും  വിലയിലും മാറ്റം ഉണ്ട്, എസി ഫസ്റ്റ് ക്ലാസ്സിൽ 245 രൂപയും എസി സെക്കൻഡ്, എസി തേഡ് ക്ലാസ്സുകളിൽ 185  രൂപയുമാണ് പുതിയ നിരക്ക്. 

ദുരന്തോയിൽ സ്ലീപ്പർ ക്ലാസ്സിൽ പ്രഭാതഭക്ഷണം (ബ്രേക്ക് ഫാസ്റ്റ്)  64 രൂപയും ഊണിന് 120 രൂപയുമാണ് നിരക്കുകൾ.

മെയിൽ, എക്സ്പ്രസ് തീവണ്ടികളിൽ  പ്രഭാതഭക്ഷണത്തിന്  വെജിറ്റേറിയൻ 40 രൂപയും  നോൺവെജിറ്റേറിയൻ 50 രൂപയും 

ഊണിന്  സാധാരണ വെജിറ്റേറിയൻ 80 രൂപയും  മുട്ടക്കറി ഉൾപ്പെടെ 90 രൂപയും കോഴിക്കറി ഉൾപ്പെടെ 130 രൂപയുമാണ് നിരക്ക്.

ബിരിയാണി വെജിറ്റേറിയൻ 80 രൂപ,  നോൺ വെജിറ്റേറിയൻ  മുട്ട ഉൾപ്പെടെ 90 രൂപ, കോഴിക്കറി ഉൾപ്പെടെ 110 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA