റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് ഇനി ഒ‌ ടി‌ പി വഴി അറിയാം

train
SHARE

ഇനി ഒറ്റത്തവണ പാസ്‌വേഡ് (ഒ‌ ടി‌ പി) സംവിധാനത്തിലൂടെ  'ഐ‌ ആർ‌ സി‌ ടി‌ സി' രജിസ്റ്റർ ചെയ്ത ഏജന്റുമാർ വഴി ബുക്ക് ചെയ്തിട്ട് റദ്ദാക്കിയ ട്രെയിൻ ടിക്കറ്റിന്റെ റീഫണ്ട് വിശദാംശങ്ങൾ യാത്രക്കാർക്ക് അറിയാൻ സാധിക്കും. റെയിൽ‌വേയുടെ ഓൺലൈൻ ടിക്കറ്റിംഗ് വിഭാഗമായ 'ഐ‌ ആർ‌ സി‌ ടി‌ സി' ആണ് ഒറ്റത്തവണ പാസ്‌വേഡ് (ഒ‌ ടി‌ പി) അടിസ്ഥാനമാക്കിയുള്ള ഈ സൗകര്യം ഒരുക്കുന്നത്. 

പുതിയ സംവിധാനം അനുസരിച്ച് റദ്ദാക്കിയ ടിക്കറ്റിനോ, സ്ഥിരീകരിക്കപ്പെടാത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റിനോ ഉള്ള  കൃത്യമായ റീഫണ്ട് തുകയെക്കുറിച്ച്  യാത്രക്കാരന് അറിയാൻ കഴിയും. അതിനായി ഇനി മുതൽ, ബുക്കിംഗ് സമയത്ത് ഏജന്റിന് നൽകിയ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു (ഒ ടി പി)  എസ് എം എസ് വരും. 

ഉപഭോക്താവിന് വേണ്ടി ബുക്ക് ചെയ്ത ഒരു ട്രെയിൻ ടിക്കറ്റ് ഏജൻറ് റദ്ദാക്കുമ്പോൾ, ഉപഭോക്താവ് ഒ‌ ടി‌ പി ഏജന്റുമായി പങ്കിടേണ്ടതുണ്ട്, തുടർന്നേ റീഫണ്ട് പ്രോസസ്സ്  നടക്കുകയുള്ളൂ. അതിനാൽ യാത്രക്കാർക്ക് അവരുടെ റീഫണ്ട് തുക കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരിലൊരാളുടെ ശരിയായ മൊബൈൽ നമ്പർ ഐ ആർ സി ടി സി അംഗീകൃത ഏജന്റിന് നൽകാൻ നൽകാൻ മറക്കരുത് . ഉപഭോക്താവിനായി റിസർവ്ഡ് റെയിൽ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഐ ആർ‌ സി‌ ടി‌ സി അംഗീകൃത ഏജന്റുമാർക്ക് മാത്രമേ അനുമതിയുള്ളൂ. ഐ‌ആർ‌സി‌ടി‌സി നിയമപ്രകാരം, ചാർട്ട് തയ്യാറാക്കിയ ശേഷം ഇ-ടിക്കറ്റുകൾ റദ്ദാക്കാൻ കഴിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA