ADVERTISEMENT
ക്രെഡിറ്റ് കാര്‍ഡുകള്‍ പലപ്പോഴും നമ്മുക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാറുണ്ട്. യാത്രയില്‍ ക്രെഡിറ്റ് കാര്‍ഡ് പേഴ്‌സിലുണ്ടെങ്കില്‍ അത് ഒരാത്മവിശ്വസമാണ്. അപ്രതീക്ഷിതമായിട്ടുണ്ടാകാവുന്ന ചെലവുകള്‍ മാനേജ് ചെയ്യാന്‍ ഇതു മൂലമാകും. അത്യാവശ്യത്തിന് ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുന്നതിനോ ഫസ്റ്റ് എയ്ഡ് ചെലവുകള്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെങ്കില്‍ പേടിക്കാനില്ല. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും മുന്‍കൂര്‍ ചെലവാക്കാന്‍ ഇടപാട്കാര്‍ക്ക് നല്‍കുന്ന ഈ പണം പക്ഷെ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ വലിയ കടക്കെണിയായിരിക്കും ഫലം. അജ്ഞത കൊണ്ട് പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ വന്‍ കെണിയില്‍ പെടാറുണ്ട്. ഈ സൗകര്യം ആസ്വദിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് തങ്ങള്‍ക്കുള്ള എല്ലാ തെറ്റിദ്ധാരണകളും മാറ്റേണ്ടതാണ്.
ഡ്യൂ ഡേറ്റ് കഴിഞ്ഞാല്‍
ഉദാഹരണത്തിന് ബില്‍ അടയ്ക്കാനുള്ള ഡേറ്റിന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുക അടച്ചാലും വലിയ പ്രശ്മില്ലെന്നാണ് പലപ്പോഴും നമ്മുടെ ധാരണ. അഥവാ അത്രയും ദിവസത്തെ പലിശ കൂടുതല്‍ നല്‍കിയാല്‍ മതിയല്ലോ. എന്നാല്‍ യഥാര്‍ഥത്തില്‍ വസ്തുത എന്താണ്?
ഡ്യൂ ഡേറ്റിന് ശേഷമാണ് ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ പലിശ ബാങ്കുകള്‍ ഈടാക്കുന്നതെന്നാണ് പലരുടേയും ധാരണ. അതുകൊണ്ട് രണ്ടോ മൂന്നോ ദിവസത്തെ പ്രശ്‌നം അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഡ്യൂ ഡേറ്റില്‍ പണമടക്കാതെ വരുന്ന കേസുകളില്‍ സാധനം വാങ്ങിയ ദിവസം മുതലുള്ള പലിശയാണ് സ്ഥാപനങ്ങള്‍ ഈടാക്കുക.
പിഴയായി ഒടുക്കേണ്ടത് വന്‍ പലിശ
ഓരോ ബാങ്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒരു ഗ്രേസ് പീരിയഡ് പലിശ രഹിത കാലമായി അനുവദിക്കാറുണ്ട്. ഇത് പലപ്പോഴും സാധനം വാങ്ങി 21 മുതല്‍ ബില്‍ ഡേറ്റ് അനുസരിച്് 56 ദിവസം വരെയാകാം. ഡ്യൂ ഡേറ്റിനുള്ളില്‍ ബില്ലടച്ചാല്‍ പലിശയില്ലാതെ രക്ഷപ്പെടാം. പരിധി കഴിഞ്ഞാല്‍ പിന്നെ ബില്‍ തുകയും ഒപ്പം 56 ദിവസത്തെ 36 ശതമാനം(പല ബാങ്കുകള്‍ക്കും വ്യത്യസ്ത നിരക്കുകള്‍) പലിശയും അടയ്‌ക്കേണ്ടി വന്നേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com