ADVERTISEMENT
സര്‍വ്വതും ആധാറില്‍ മുങ്ങിയതോടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയ്ക്ക് വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ ഗ്ലാമര്‍ ഇടിഞ്ഞത് സ്വാഭാവികം. അതുകൊണ്ടാവാം കാര്‍ഡിലെ പിശകുകള്‍ തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് മൂന്നാം തവണ അവസരം നല്‍കിയിട്ടും വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്താത്തത്. ഇതുവരെ ഈ സംവിധാനം പ്രയോജനപ്പെടുത്തിയത് കേരളത്തില്‍ നിന്ന് കേവലം ഏഴ് ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രം.
പിശകുകള്‍ നിരവധി
വോട്ടര്‍കാര്‍ഡിലെ പിശകുകള്‍ തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നാം വട്ടം അനുവദിച്ച സമയപരിധി 30 ന് അവസാനിക്കും. വൃത്തിയും വ്യക്തതയില്ലാത്തതുമായ പ്രൊഫൈല്‍ ചിത്രമടക്കം മാറ്റി സുന്ദര രൂപം സ്വയം അപ് ലോഡ് ചെയ്യാനുള്ള അവസാന അവസരമാണ് ഇത്. പ്രായം, പേര്, വീട്ടുപേര്,അഡ്രസ് എന്നിങ്ങനെ കാര്‍ഡുകളില്‍ കടന്നു കൂടിയിട്ടുള്ള പിശകുകള്‍ നിരവധിയാണ്. ഈ പിശകുകള്‍ നിര്‍ബന്ധമായും തിരുത്തേണ്ടതുണ്ടെന്നാണ് കമ്മീഷന്‍ പറയുന്നത്.
എങ്ങനെ തിരുത്താം
 www.nvsp.in എന്ന സൈറ്റില്‍ കയറി വളരെ എളുപ്പത്തില്‍ ഇത് ചെയ്യാം. അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടിക പരിശോധിക്കുവാനും തെറ്റ് തിരുത്തുവാനും കഴിയും.
വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന ആപ്പ്  ആണ് ഇതിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇതില്‍ ഇല്‌ക്ടേഴ്‌സ് വേരിഫിക്കേഷന്‍ പ്രോഗ്രാം ക്ലിക്ക് ചെയ്യുക. ഇനി യൂസര്‍ അക്കൗണ്ട് റജിസ്ട്രേഷനാണ്. ഇതിനായി മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസവേര്‍ഡ്) നമ്പര്‍ ടൈപ്പ് ചെയ്യണം. പിന്നീട് കാര്‍ഡിന്റെ നമ്പര്‍,പേര്, ഇ-മെയില്‍ വിലാസം,പാസ് വേര്‍ഡ് എന്നിവയും നല്‍കണം. ഇതോടെ വോട്ടറുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങുന്ന പേജ് വരികയും എഡിറ്റില്‍ പോയി തെറ്റുകള്‍ തിരുത്തുകയുമാവാം.ഇനി കാര്‍ഡിലെ വിരൂപമായ ചിത്രം മാറ്റി മികച്ചത് അപ് ലോഡ് ചെയ്യാന്‍ ഫോട്ടോ എഡിറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ അനുസരിച്ചുള്ള പുതുക്കിയ കാര്‍ഡ് വീട്ട് അഡ്രസില്‍ ലഭിക്കും. കേരളത്തിലെ 2.62 കോടി വോട്ടര്‍മാരില്‍ മൂന്നാം വട്ടം അവസരം നല്‍കിയിട്ടും ഇതുവരെ 18 ലക്ഷത്തോളം പേര്‍ മാത്രമണ് ഇതുപയോഗിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com