ADVERTISEMENT

ജോലിയുടേയും പതിവു ദിനചര്യകളുടേയുമെല്ലാം തിരക്കുകളില്‍ നിന്നു മാറി നിന്ന് ജീവിതം ആസ്വദിക്കുവാനും ചെറിയൊരു മാറ്റത്തിലൂടെ ഉന്‍മേഷത്തോടെ തിരിച്ചു വരാനും അവധിക്കാലത്തോളം സഹായിക്കുന്ന മറ്റെന്താണുള്ളത്. പക്ഷേ, അതിനായുള്ള സാമ്പത്തിക ചെലവുകള്‍ പലപ്പോഴും ബുദ്ധിമുട്ടാകും. എങ്കിലും ഇതിനായി പണം ചെലവഴിക്കുവാന്‍ ഇന്ത്യക്കാര്‍ കൂടുതലായി താല്‍പ്പര്യം കാട്ടുന്നതായാണു ലഭിക്കുന്ന വിവരം. 2018-ല്‍ 6.5 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാര്‍ യാത്രകള്‍ക്കായി ചെലവഴിച്ചത്. അതിവേഗത്തില്‍ പേഴ്‌സണല്‍ വായ്പകള്‍ ലഭിക്കുന്നതും ഇങ്ങനെ യാത്രകള്‍ക്കായി പണം ചെലവഴിക്കുന്നതിനെ ത്വരിതപ്പെടുത്തുന്നുണ്ട്.

ഇതിനു പുറമെ ചില പേഴ്‌സണല്‍ വായ്പകള്‍ അവധിക്കാല യാത്രകള്‍ക്കു സൗകര്യപ്രദമാകും വിധം ഫ്‌ളെക്‌സി സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ബജാജ് ഫിന്‍സെര്‍വിന്റേതു പോലുള്ള പേഴ്‌സണല്‍ വായ്പകളില്‍ ജാമ്യം നല്‍കാതെ തന്നെ വായ്പകള്‍ ലഭിക്കുകയും ചെയ്യും. എന്തൊക്കെയാണ് ഈ വായ്പകളുടെ സവിശേഷതകള്‍ എന്നു പരിശോധിക്കാം:-

ആവശ്യമുള്ളപ്പോള്‍ പ്രയോജനപ്പെടുത്താം

നിങ്ങള്‍ യാത്രയ്ക്കായി ബജാജ് ഫിന്‍സെര്‍വിന്റെ പേഴ്‌സണല്‍ വായ്പ പോലുള്ളവയാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന 25 ലക്ഷം രൂപയില്‍ നിന്ന് വേണ്ട തുക ആവശ്യാനുസരണം പിന്‍വലിക്കാം. ഉദാഹരണത്തിന് വിമാന ടിക്കറ്റ് ബുക്കു ചെയ്യാനായി ആദ്യം അഞ്ചു ലക്ഷം രൂപ പിന്‍വലിക്കാം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനായി രണ്ടു ലക്ഷം രൂപ പിന്‍വലിക്കാം. അതായത് ഫ്‌ളെക്‌സി വായ്പയില്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ആവശ്യാനുസരണം എത്ര തുക വേണമെങ്കിലും എത്ര  തവണയായും പിന്‍വലിക്കാം.    

അധിക രേഖകളില്ലാതെ പണം ലഭിക്കും

നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം ലഭിക്കുന്നു എന്നതു മാത്രമല്ല ഫ്‌ളെക്‌സി വായ്പകളുടെ ഗുണം. അത് എളുപ്പത്തില്‍ ലഭിക്കും എന്നതു കൂടിയാണ്. അനുവദിച്ച തുകയില്‍ നിന്നു കൊണ്ട് പണം പിന്‍വലിക്കുമ്പോള്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. പണം ലഭിക്കാനായി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മാത്രം മതിയാകും. നിങ്ങള്‍ അവധിക്കാല യാത്രയിലാണെങ്കില്‍ പോലും പണം ആവശ്യമായി വരുമ്പോള്‍ പ്രയോജനപ്പെടുത്താനാവുന്ന ഒരു സവിശേഷതയാണിത്.

പലിശച്ചെലവും നിയന്ത്രിക്കാം

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഫ്‌ളെക്‌സി പേഴ്‌സണല്‍ വായ്പകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് അനുവദിച്ച തുകയ്ക്കല്ല, നിങ്ങള്‍ പിന്‍വലിച്ച തുകയ്ക്കു മാത്രമാണു പലിശ നല്‍കേണ്ടി വരിക. അതായത് 25 ലക്ഷം രൂപയുടെ വായ്പ അനുവദിക്കപ്പെട്ടിട്ട് നാലു ലക്ഷം രൂപ മാത്രമേ പിന്‍വലിക്കുന്നുള്ളു എങ്കില്‍ ആ നാലു ലക്ഷം രൂപയ്ക്കുള്ള പലിശ മാത്രമേ നല്‍കേണ്ടി വരൂ. ഇതനുസരിച്ച് നിങ്ങളുടെ ഇഎംഐ  കുറയുകയും ചെയ്യും.

നിങ്ങളുടെ സൗകര്യാനുസരണം വായ്പ തിരിച്ചടക്കാം

തിരിച്ചടക്കാന്‍ 60 മാസം വരെ ലഭ്യമാക്കുന്ന വിധത്തിലുള്ള പേഴ്‌സണല്‍ വായ്പകളാണ് ഫ്‌ളെക്‌സി വായ്പകള്‍. ഇതോടൊപ്പം തന്നെ ഭാഗികമായി തിരിച്ചടക്കുന്നതിനുള്ള ലളിതമായ വ്യവസ്ഥകളുമുണ്ട്. അതായത് നിങ്ങളുടെ കൈവശം അധിക പണം ലഭിക്കുമ്പോള്‍ വായ്പയുടെ ഒരു ഭാഗം തിരിച്ചടക്കാം. ഇതിനു പുറമെ തുടക്കത്തില്‍ പലിശ മാത്രം അടക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. യാത്രയ്ക്കു ശേഷമുള്ള നിങ്ങളുടെ സാമ്പത്തിക നില കൈകാര്യം ചെയ്യാനും ഇതു സഹായകമാകും.

ഇവയെല്ലാം കണക്കിലെടുത്ത് അടുത്ത അവധിക്കാലത്തേക്കായി ഒരു പേഴ്‌സണല്‍ വായ്പ എടുക്കുമ്പോള്‍ മികച്ചൊരു സ്ഥാപനത്തെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക. ചെലവു കുറഞ്ഞ രീതിയിലും ലളിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ചും വായ്പ ലഭിക്കുവാന്‍ ഇതു സഹായിക്കും. 25 ലക്ഷം രൂപ വരെ ലളിതമായി വായ്പ ലഭിക്കുവാനാകുന്ന മാനദണ്ഡങ്ങളാണ് ബജാജ് ഫിന്‍സെര്‍വിനുള്ളത്. ബഹുരാഷ്ട്ര കമ്പനികളിലോ സ്വകാര്യ കമ്പനികളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന 23 മുതല്‍ 55 വയസു വരെയുള്ളവര്‍ക്കാണിതു ലഭിക്കുക. ബജാജ് ഫിന്‍സെര്‍വിന്റെ സേവനം ലഭ്യമായ സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മായിരിക്കണം എന്നതാണ് ലളിതമായ മറ്റൊരു വ്യവസ്ഥ.

അപേക്ഷാ പ്രക്രിയ സാധ്യമാക്കാനും 24 മണിക്കൂറും പണം ലഭ്യമാക്കുന്നതു സാധ്യമാക്കാനും നിങ്ങള്‍ക്ക് മുന്‍കൂട്ടി അംഗീകാരം നല്‍കിയിട്ടുള്ള ഓഫര്‍ പരിശോധിക്കാം. ഇതു വഴി നിങ്ങള്‍ക്കു തല്‍സമയ അംഗീകാരം ലഭിക്കുകയും കാലതാസമില്ലാതെ അടുത്ത അവധിക്കാല യാത്ര ആസൂത്രണം ചെയ്യുകയുമാവാം.

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com