ADVERTISEMENT

വാഹനങ്ങളില്‍ ഫാസ്ടാഗിന്റെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി ഡിസംബർ 15 വരെ നീട്ടി. വാഹനത്തിൽ ഫാസ്ടാഗ് വച്ചിട്ടില്ലെങ്കിൽ 15നകം അത് ചെയ്യുക.ടോൾ നൽകി നിരന്തരം യാത്ര ചെയ്യുന്ന ആളാണെങ്കിൽ പ്രത്യേകിച്ചും.  അതല്ലെങ്കില്‍ ടോള്‍പ്ലാസകളിള്‍ ഇരട്ടി ചാര്‍ജ് നല്‍കി യാത്ര ചെയ്യേണ്ടതായി വരും. ഇപ്പോഴും ഇതേക്കുറിച്ച്  അവ്യക്തത തുടരുന്നതിനാലാണ് കാലാവധി നീട്ടിയത്. ഫാസ്ടാഗ് വാങ്ങാനും റീചാര്‍ജ് ചെയ്യാനും വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ മാര്‍ഗങ്ങളും ഇതിനായി സ്വീകരിക്കാം

എവിടെകിട്ടും?

തിരിച്ചറിയല്‍ രേഖകളും വാഹന രജിസ്‌ട്രേഷന്‍ രേഖകളുമായി ചെന്ന് വിവിധ ടോള്‍പ്ലാസകളില്‍ നിന്നും ഫാസ്ടാഗ് നേരിട്ട് വാങ്ങാം.ഡിസംബർ ഒന്നുവരെ നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിൽപന കേന്ദ്രങ്ങളിൽ ഇതു സൗജന്യമായി ലഭിക്കും. ഇതിനായി കെവൈസി നടപടികള്‍ നിര്‍ബന്ധമായി പാലിക്കണം. തിരഞ്ഞെടുത്ത  ബാങ്കുകളുടെ ശാഖകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങാന്‍ കഴിയും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ നിലവില്‍ ഫാസ്ടാഗ് ലഭ്യമാക്കുന്നുണ്ട്. എയര്‍ടെല്‍ പേമെന്റ് ബാങ്കില്‍ നിന്നും പേടിഎമ്മില്‍ നിന്നും ഫാസ്ടാഗ് സ്വന്തമാക്കാം. കൂടാതെ നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ  ആമസോണുമായി ചേര്‍ന്ന്  ഓണ്‍ലൈനായും ഫാസ്ടാഗ് ലഭ്യമാക്കുന്നുണ്ട്. 

ഫാസ്ടാഗ് ഓണ്‍ലൈനില്‍ വാങ്ങുന്നതിന് 

∙ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്ക് പോലെ ഫാസ്ടാഗ് ലഭ്യമാക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

∙ Get FASTag/ Apply for FASTag എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

∙ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ അതിലേക്ക് വരുന്ന ഒടിപി നല്‍കുക.

∙ അതിന് ശേഷം നിങ്ങളുടെ പേര്, ഇ-മെയില്‍ ഐഡി, മേല്‍വിലാസം പോലുള്ള വ്യക്തി വിവരങ്ങള്‍, വാഹനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ (ഏത് തരം വാഹനം, രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയവ) നല്‍കണം. ആര്‍സി പോലുള്ള രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുകയും വേണം. ഈ വിവരങ്ങള്‍ എല്ലാം നല്‍കിയതിന് ശേഷം അപേക്ഷ ഫോമില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എല്ലാം ശരിയല്ലെ എന്ന് ഒന്നു കൂടി പരിശോധിച്ചതിന് ശേഷം സമര്‍പ്പിക്കുക. 

ഓണ്‍ലൈനായി ആപ്ലിക്കേഷന്‍ ഫോം സമര്‍പ്പിച്ച് കഴിഞ്ഞതിന് ശേഷം ഓണ്‍ലൈനായി പേമെന്റ് അടയക്കാം. ഫാസ്ടാഗ് റെസീപ്റ്റിന്റെയും പേമെന്റ് റെസീപ്റ്റിന്റെയും കോപ്പികള്‍ സേവ് ചെയ്യണം. ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ആകാം. ഓണ്‍ലൈനായി ഫീസ് അടയ്ക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പറും സേവ് ചെയ്യാന്‍ മറക്കരുത്. 

∙ ഫാസ്ടാഗ് ലഭ്യമാക്കുന്ന ഏതെങ്കിലും ബാങ്ക് സന്ദര്‍ശിച്ച് നേരിട്ടും അപക്ഷ നല്‍കാം.

ഫാസ്ടാഗ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യുന്നതിന് 

∙ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് നെറ്റ്ബാങ്കിങ് , ക്രഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ്, എന്‍ഇഎഫ്ടി/ ആര്‍ടിജിഎസ്/ യുപിഐ, മൊബൈല്‍ വോലറ്റുകള്‍ എന്നിവ ഉപയോഗിക്കാം. 

∙ ഫാസ്ടാഗ് ലഭ്യമാക്കിയ സ്ഥാപനത്തിന്റെ കസ്റ്റമര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ലോഗ് ഇന്‍ ചെയ്യുക. പേമെന്റ് വിഭാഗത്തില്‍ പോയി recharge account എന്നതില്‍ ക്ലിക് ചെയ്യുക. 

∙ മൈഫാസ്ടാഗ് ആപ്പ് വഴിയും റീചാര്‍ജ് ചെയ്യാം. ആപ്പിലൂടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി ഫാസ്ടാഗ്  ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. 

∙ എസ്ബിഐ ഫാസ്ടാഗ് ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ് എന്നിവ വഴി റീചാര്‍ജ് ചെയ്യാം. ടോള്‍ പ്ലാസകളിലെ  പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) സന്ദര്‍ശിച്ച് ചെക്ക് അല്ലെങ്കില്‍ പണം നല്‍കിയും റീചാര്‍ജ് ചെയ്യാം. 

∙ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഫാസ്ടാഗ് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ പേമെന്റ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ ഔട്ട്‌ലെറ്റുകളിലൂടെയും ലഭ്യമാക്കും. ആപ്പ് വഴി ഫാസ്ടാഗ് വാങ്ങുന്നവര്‍ക്ക് 50 രൂപ കാഷ്ബാക്കും എയര്‍ടെല്‍ പേമെന്റ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com