ADVERTISEMENT

ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പലപ്പോഴും പണം നഷ്ടമാകുന്നത് അവരുടേതല്ലാത്ത കാരണത്താലായിരിക്കും. ഒരു നിശ്ചയവുമില്ലാതെ ഓടുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍,വൈകല്‍, അനിയന്ത്രിതമായി പിടിച്ചിടുമ്പോഴുണ്ടാകുന്ന സമയനഷ്ടം,ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പണനഷ്ടം, അകത്തും സ്റ്റേഷനിലും കിട്ടുന്ന സേവനങ്ങളിലെ പോരായ്ക എന്നു വേണ്ട ഇതര യാത്ര മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്ര ഏറെ മനക്ലേശം നിറഞ്ഞതാണ്. ഇതിന് പരിഹാരമെന്നോണമാണ് റെയില്‍വെപല നടപടികളും എടുക്കുന്നുണ്ട്. ഇതിലൊന്നാണ് കണക്ഷന്‍ ട്രെയിനിലെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് സൗകര്യം.

രാജ്യത്ത് ഏററവും അധികം ആളുകള്‍ ആശ്രയിക്കുന്നതാണ് തീവണ്ടിയെങ്കിലും പലപ്പോഴും പല റൂട്ടുകളിലേക്കും ഒറ്റ വണ്ടി കിട്ടാറില്ല എന്നതാണ് വാസ്തവം. അത്തരം സന്ദര്‍ഭങ്ങളില്‍ കണക്ഷന്‍ ട്രെയിന്‍ ആണ് ആശ്രയം. എന്നാല്‍ ആദ്യ ട്രെയിന്‍ വൈകിയാല്‍ എന്തു ചെയ്യും. രണ്ടാം ട്രെയിന്‍ നഷ്ടമാകും. ഇതിനാണ് ഈസി റീഫണ്ട്.രണ്ട് യാത്രകളുടേയും പി എന്‍ ആര്‍ നമ്പറുകള്‍ ലിങ്ക് ചെയ്താണ് റെയില്‍വേ ഇത് പരിഹരിക്കുന്നത്. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം.

ഐ ആര്‍ സി ടി സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തീവണ്ടികളുടെ വിവരം നല്‍കിയിട്ടുള്ള പേജില്‍ 'കണക്ടിംഗ് ജേര്‍ണി ബൂക്കിംഗ്' എന്ന ഓപ്ഷനില്‍ പോവുക. ഇതില്‍ നിന്ന് അനുയോജ്യമായ ട്രെയിന്‍ കണ്ടെത്തുക.  (ഈ ട്രെയിനുകളിലെ ബെര്‍ത്ത് ഒഴിവ്  വിവരങ്ങള്‍ ട്രെയിന്‍ ലിസ്റ്റ് പേജില്‍ പോയി പരിശോധിക്കാം). 'ബുക്ക് നൗ' ബട്ടണില്‍ പോയി കണക്ടിംഗ് ട്രെയിനിന്റെ പി എന്‍ ആര്‍ നമ്പര്‍ നല്‍കുക. രണ്ട് പി എന്‍ ആര്‍ നമ്പറുകളും ബന്ധിപ്പിക്കുന്നതിന് മുമ്പ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത അതേ യൂസര്‍ ഐ ഡി ഉപയോഗിച്ചെടുത്ത രണ്ടാം പി എന്‍ ആര്‍ നമ്പര്‍ നല്‍കുക. ഐ ആര്‍സിടിസി സൈറ്റ് ഇത് പരിശോധിച്ച് യോഗ്യമെങ്കില്‍ രണ്ട് പി എന്‍ ആര്‍ നമ്പറുകളും ബന്ധിപ്പിക്കും. ഉടനെ യാത്രക്കാരന്റെ വിശദവിവരം സൈററില്‍ ലഭ്യമാവുകയും ചെയ്യും. ഇങ്ങനെ ബന്ധിപ്പിച്ച ടിക്കറ്റിലെ ആദ്യട്രെയിന്‍ താമസിക്കുന്നതു മൂലം രണ്ടാം ട്രെയിന്‍ നഷ്ടമായാല്‍ ഉടന്‍ റീഫണ്ടിന് യാത്രക്കാരന്‍ അർഹനാണ്.

ഒരു കാര്യം ശ്രദ്ധിക്കണം.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇരു യാത്രകളും തമ്മിലുള്ള വ്യത്യാസം അഞ്ച് ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. കണ്‍ഫേം ആയതോ ഭാഗീകമായി കണ്‍ഫേം ആയതോ ആയ ടിക്കറ്റുകള്‍ക്കെ ഈ സൗകര്യം ലഭിക്കു. യാത്രക്കാരന്റെ പേര്, പ്രായം ഇവയെല്ലാം ഒന്നായിരിക്കണം. ബോര്‍ഡിംഗ് സ്‌റ്റേഷന്‍ മാറ്റുന്നതടക്കമുള്ള യാതൊരു പരിവര്‍ത്തനവും ഇത്തരം ടിക്കറ്റില്‍ അനുവദിക്കുന്നതല്ല

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com