ADVERTISEMENT
യുഐഡിഎഐ ആധാര്‍  മൊബൈല്‍ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. നിരവധി സവിശേഷതകളുണ്ട്  എംആധാര്‍ ആപ്പിന്റെ  പുതിയ പതിപ്പിന്. ഐഒഎസ്, ആന്‍ഡ്രോയ്ഡ്  പ്ലാറ്റ്‌ഫോമുകളില്‍ എംആധാര്‍ ആപ്പ് ലഭ്യമാകും.ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാര്‍ ആപ്പിന്റെ നിലവിലെ ഉപയോക്താക്കള്‍ പഴയ ആപ്പ് നീക്കം ചെയ്ത് പുതിയ പതിപ്പ് ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. ഇനിമുതല്‍ ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ് കോപ്പിയായി എംആധാര്‍ ഉപയോഗിക്കാം.
ആധാര്‍ നമ്പര്‍, പേര്, ജനന തീയതി, മേല്‍വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍  എംആധാര്‍ ആപ്പില്‍ ലഭ്യമാകും.അതിനാല്‍
യാത്രകളില്‍ ഇനി ആധാര്‍കാര്‍ഡ് കൈവശം വെയ്‌ക്കേണ്ടതില്ല.ആധാര്‍സേവനങ്ങള്‍  ആവശ്യമായി വരുന്നിടത്ത് എംആധാര്‍ ഉപയോഗിക്കാം. എംആധാര്‍ ആപ്പ്  മലയാളം ഉള്‍പ്പടെ 12 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ലഭ്യമാകും.
ആധാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് എംആധാര്‍ ആപ്പില്‍ ആധാറില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ നല്‍കി റജിസ്ടർ ചെയ്യണം.
സുരക്ഷയ്ക്ക് വേണ്ടി  എംആധാര്‍ വഴി ആധാര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഡേറ്റകള്‍ ലോക് ചെയ്തു വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യാം.
എംആധാര്‍ ഓഫ്‌ലൈനായി പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ ആണെങ്കില്‍ മാത്രമെ യുഐഡിഎഐയില്‍ നിന്നും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, മേല്‍വിലാസം പുതുക്കുക , ഇകെവൈസി ഡൗണ്‍ലോഡ് ചെയ്യുക, ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ പുതിയ എംആധാര്‍ ആപ്പിലൂടെ സാധ്യമാകും.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com