ADVERTISEMENT
എസ്ബിഐ ഡിജിറ്റല്‍ ആപ്ലിക്കേഷനായ യോനോയില്‍ എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് ഫെസ്റ്റിവൽ എഡിഷന്‍  2.0. ഡിസംബര്‍ 10 മുതല്‍ 2019 വരെയാണ്  ഫെസ്റ്റിവല്‍. പര്‍ച്ചേസ് നടത്തുമ്പോള്‍ 17 വ്യാപാര പങ്കാളികളില്‍ നിന്ന് 50% വരെ ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫറിന് പുറമെ, എല്ലാ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി 10% അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിലവില്‍ നൂറിലേറെ വ്യാപാരികള്‍ യോനോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 14 വരെയുള്ള ഫെസ്റ്റിവലില്‍ ആമസോണ്‍, ലൈഫ് സ്‌റ്റൈല്‍ സ്റ്റോറുകള്‍, തോമസ് കുക്ക്, ഈസിമൈട്രിപ്പ്, ഓയോ, പെപ്പര്‍ഫ്രൈ, കൂടാതെ ഹോം, ഓട്ടോ ലോണുകള്‍ എന്നിവയും ഭാഗമാകുന്നു. ഡിസംബര്‍ 31 വരെ വാഹന വായ്പകള്‍ക്ക് സീറോ പ്രോസസ്സിംഗ് ഫീസ് ആയിരിക്കും. ഭാവന വായ്പകള്‍ക്ക് തല്‍ക്ഷണ അംഗീകാരവും  പ്രോസസ്സിംഗ് ഫീസിലെ 50% കിഴിവും ലഭ്യമാക്കും. ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗിഫ്റ്റിംഗ്, ജ്വല്ലറി, ഫര്‍ണിച്ചര്‍, യാത്ര, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളും 50% വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com