ADVERTISEMENT
പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ വരുമാന പദ്ധതിയുടെ അടുത്ത ഗഡു ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും ആധാര്‍ ലിങ്ക് ചെയ്തിരിക്കണം. ഏതാണ്ട് അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതി ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ലിങ്കിUd നിര്‍ബന്ധമാക്കുന്നത്.

പി എം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ കീഴില്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്നതാണ് പദ്ധതി. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഇതുവരെ ആധാര്‍നമ്പര്‍ നിർബന്ധമാക്കിയിരുന്നില്ല. ഇപ്പോള്‍ ഡിസംബര്‍ 2019-മാര്‍ച്ച് 2020 ഗഢുവാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. എന്നാല്‍ ആധാര്‍ ലിങ്ക് ചെയ്യാത്ത ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം കൈമാറില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ട് ഉപഭോക്താക്കള്‍ എത്രയും വേഗം ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ബുദ്ധി.
ഗ്രാമീണ മേഖലയില്‍ സാധാനങ്ങളുടെ ഡിമാന്റില്‍ വന്‍കുറവു വന്നത് നികത്തുവാനും കൂടിയാണ് ഒറ്റ ദിവസം 10000 കോടി രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com