ADVERTISEMENT

കൂടുതല്‍ സ്മാര്‍ട്ട് ആയ നീക്കങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കാനായി ഇന്നു യാത്രക്കാര്‍ ശ്രമിക്കുന്നത്. ന്യായമായ നിരക്കില്‍ സുഖകരമായ യാത്രയെന്ന ലക്ഷ്യവുമായാണവര്‍ ടിക്കറ്റ് ബുക്കു ചെയ്യന്നതും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും പുതിയ കാഷ്ബാക്ക് ആനുകൂല്യം ഇവര്‍ക്കു മുന്നില്‍ മറ്റൊരു അവസരം കൂടി തുറന്നു കൊടുക്കുകയാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന്  പത്തു ശതമാനം കാഷ്ബാക്ക് ആനുകൂല്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. www.airindiaexpress.in എന്ന സൈറ്റിലൂടെ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നേരിട്ടു ബുക്കു ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് ഉള്‍പ്പടെയാണ്(RoundTrip) ബുക്കു ചെയ്യുന്നതെങ്കില്‍ 3000 രൂപ വരെയും ഒരു വശത്തേക്കു മാത്രം ടിക്കറ്റു ബുക്കു ചെയ്യുന്നവര്‍ക്കാണെങ്കിൽ 1500 രൂപ വരെയുമാണ് കാഷ്ബാക്ക് ലഭിക്കുക. കുറഞ്ഞത് 12,000 രൂപയുടെ ഇടപാടു നടത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹത. ഡിസംബര്‍ ഒന്നിനു നിലവില്‍ വന്ന ഈ പദ്ധതി 2020 ജനുവരി 31 വരെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ നിലവിലുണ്ടാകും. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉടമയുടെ അക്കൗണ്ടിലേക്കാവും കാഷ് ബാക്ക് വരവു വെക്കുക.

പത്തു ശതമാനം കാഷ്ബാക്ക് ആനുകൂല്യത്തിനായുളള നിബന്ധനകളും വ്യവസ്ഥകളും

∙ പത്തു ശതമാനം കാഷ്ബാക്ക് ആനുകൂല്യം ലഭിക്കാനായി ഉപഭോക്താക്കള്‍ www.airindiaexpress.in എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്കു ചെയ്യണം.

∙ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം സാധുവായിരിക്കുക.

∙ ആനുകൂല്യ കാലാവധിക്കുള്ളില്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്കു മാത്രമായിരിക്കും കാഷ്ബാക്ക് ആനുകൂല്യം.

∙ 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 31 വരെ ആയിരിക്കും കാഷ്ബാക്ക് ആനുകൂല്യം പ്രാബല്യത്തിലുണ്ടാകുക.

∙ കാര്‍ഡ് ഉടമയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും കാഷ്ബാക്ക്  ക്രെഡിറ്റ് ചെയ്യുക.

∙ കുറഞ്ഞത് 12,000 രൂപയുടെ ഇടപാടുകള്‍നടത്തുമ്പോഴായിരിക്കും കാഷ്ബാക്ക് ആനുകൂല്യത്തിന് അര്‍ഹത.

∙ മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ക്ക് പരമാവധി 3000 രൂപയും ഒരു വശത്തേക്കുള്ള ടിക്കറ്റിന് 1500 രൂപയും ആയിരിക്കും പരമാവധി കാഷ്ബാക്ക്.

∙ കാര്‍ഡുകളില്‍ ഒരു ഇടപാടിനായിരിക്കും ഈ ആനുകൂല്യം ബാധകമായിരിക്കുക.

∙ ആഭ്യന്തര, അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ ഈ ആനുകൂല്യം ലഭ്യമായിരിക്കും.

∙ മുന്‍കൂര്‍ നോട്ടിസ് കൂടാതെ തന്നെ ഈ ആനുകൂല്യം പിന്‍വലിക്കാന്‍ ഫെഡറല്‍ ബാങ്കിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും അധികാരമുണ്ടായിരിക്കും.

∙ ഈ ആനുകൂല്യം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റേതെങ്കിലും ആനുകൂല്യങ്ങളുമായി ചേര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com