ADVERTISEMENT

ജി എസ് ടി വരുമാനം കുറഞ്ഞതോടെ എങ്ങനെയും നൂറു ശതമാനം റിട്ടേണ്‍ ഫയലിംഗ് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇനിയും ജി എസ് ടി ഫയല്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് അറ്റാച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. ഒപ്പം ജി എസ് ടി റജിസ്‌ട്രേഷനും റദ്ദാക്കും. ഇതോടെ തുടര്‍ ബിസിനിസ് ചെയ്യാനുള്ള സാഹചര്യവും പരിമിതമാകും.

കര്‍ശന നടപടി വരും

കഴിഞ്ഞ ഏതാനും പാദങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ജി എസ് ടി വരുമാനം ഉയരുന്നില്ല എന്നു മാത്രമല്ല ക്രമാതീതമായി കുറയുകയുമാണ്. വ്യാപാരികള്‍ പ്രത്യേകിച്ച് ചുരുങ്ങിയ വരുമാനക്കാര്‍ ഫയലിംഗ് നടത്താത്തതാണ് പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ അനുസരിച്ച് ഇനിയും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അതാത് മാസം റിട്ടേൺ

റജിസ്ര്‌ടേഷന്‍ എടുത്തിട്ടുള്ളവര്‍ ഓരോ മാസവും/മൂന്നു മാസം കൂടുമ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണമെന്നാണ് ജി എസ് ടി ചട്ടം പറയുന്നത്. നികുതി കിഴിവുള്ളവരും സമാഹരിക്കേണ്ടവരും വിശദവിവരം കാണിച്ച് മാസം റിട്ടേണ്‍ നല്‍കണം.
റജിസ്ര്‌ടേഷനുള്ള 20 ശതമാനം ജി എസ് ടി റിട്ടേണ്‍ ഇനിയും സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് സര്‍ക്കാരിന്റെ വരുമാനത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ നിലവിലുള്ള ധനസ്ഥിതിയും റിട്ടേണ്‍ ഫയലിംഗിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com