നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ ടേം ഇൻഷൂറൻസ് പദ്ധതികൾ

HIGHLIGHTS
  • ഭാവി ലക്ഷ്യങ്ങൾ സുഗമമായി സാക്ഷാത്കരിക്കാൻ ടേം പോളിസി സഹായിക്കും
happy life
SHARE

ഭാവിയെ കുറിച്ചുളള സ്വപ്നങ്ങളാണ് നമുക്കു ജീവിക്കാൻ കൂടുതൽ ഊർജം തരുന്നത്. ജീവിത സ്വപ്നങ്ങളിൽ കൂടുതൽ നിറമാര്‍ന്നവ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, വായ്‌പ തിരിച്ചടവ് മുതലായവയാണ്. നാം ജീവിച്ചിരിക്കുമ്പോൾ മേൽ പറഞ്ഞ കാര്യങ്ങളൊക്കെ മിക്കവാറും സുഗമമായി നടക്കും. എന്നാൽ നമുക്ക് അത്യാഹിതങ്ങൾ സംഭവിക്കുകയോ തന്മൂലം കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയോ ചെയ്‌താലോ? ഇവിടെയാണ് ടേം ഇൻഷൂറൻസിന്റെ പ്രവർത്തനം. അതു കൊണ്ടാണ് വിദ്യാഭ്യാസം കഴിഞ്ഞ് ജോലി കിട്ടിയ ഉടനെ തന്നെ ടേം ഇൻഷൂറൻസ് പോളിസികൾ എടുക്കണമെന്ന് പറയുന്നത്.

വരുമാനക്കാർക്ക് ഒഴിവാക്കാനാകില്ല

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ലൈഫ് ഇൻഷൂറൻസ് പോളിസിയാണിത്. പ്രായം കുറഞ്ഞവർക്ക് കുറഞ്ഞ പ്രീമിയം നൽകിയാൽ മതി. എന്നാൽ പ്രായം കൂടുംതോറും പ്രീമിയത്തിലും വർദ്ധനവ് ഉണ്ടാവും. 20 വയസ്സു മുതൽ 60 വയസ്സു വരെയുളളവരാണ് ടേം പോളിസികൾ കൃത്യമായി എടുക്കേണ്ടത്. അതായത് വരുമാനമുളളവർക്ക് അത്യാവശ്യമായ ഒരു പോളിസിയാണിത്. നമ്മുടെ ഭാവിപദ്ധതികൾ സുഗമമായി നടക്കാനും, ഒപ്പം തന്നെ നിലവിലുളള സാമ്പത്തിക ബാധ്യതകൾ കുടുംബാംഗങ്ങൾക്ക് ഒരു ഭാരമാകാതിരിക്കാനും ഇത്തരം പോളിസികൾ സഹായകരമാകും.

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങളും വരുമാനവും പ്രായവും നോക്കി വേണം പോളിസികൾ ചിട്ടപ്പെടുത്താൻ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പരിരക്ഷ ഉയർത്തുകയുമാകാം. പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് ഇൻഷൂർ ചെയ്യാവുന്ന തുക വർഷംതോറും ഉൾപ്പെടുത്താവുന്ന പോളിസികളും നിലവിലുണ്ട്. ഒരു ക്ലെയിം ഉണ്ടായാൽ ഇൻഷൂർ ചെയ്‌ത തുക മുഴുവനായോ, ഭാഗികമായോ, പ്രതിമാസമായോ ലഭിക്കുന്ന പലവിധ പോളിസികളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ചുരുക്കി പറഞ്ഞാൽ നിങ്ങൾ കുടുംബത്തെ സ്‌നേഹിക്കുന്ന, കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യക്തിയാണോ? എങ്കിൽ തീർച്ചയായും ടേം ഇൻഷൂറൻസ് പോളിസി കൂടിയേ തീരൂ. കുടുംബാംഗങ്ങൾ നിങ്ങളുടെ അഭാവത്തിലും ഇപ്പോൾ ജീവിച്ചു പോരുന്ന അതേ നിലവാരത്തിൽ തന്നെ ജീവിക്കുന്നതല്ലേ നിങ്ങൾക്കിഷ്‌ടം. അതിന് ടേം പോളിസി അനിവാര്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA