ADVERTISEMENT

ദേശീയ പാതകളിലെ ടോള്‍ബൂത്തുകളില്‍ നിന്നും ഫാസ്ടാഗ് ഇനി പെട്രോള്‍ ബങ്കുകളിലേക്കും. തിരക്കുള്ള നഗരങ്ങളിലെ പെട്രോള്‍ ബങ്കുകളില്‍ ഇനി ക്യൂ ഇല്ലാതെ പെട്രോള്‍ നിറയ്ക്കാം. വാഹനം ബങ്കിലെത്തുന്നതോടെ റീഡര്‍ മെഷീന്‍ തിരിച്ചറിഞ്ഞ് മുന്‍കൂര്‍ മൊബൈല്‍ ആപ്പിലൂടെ നല്‍കിയിട്ടുള്ള വിവരങ്ങളനുസരിച്ച് ആവശ്യത്തിന് ഇന്ധനം നിറയ്ക്കുന്നു. പണം അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്നു.

മുംബൈ,പൂനെ നഗരങ്ങളില്‍ ഇതിനകം നടപ്പാക്കിയിട്ടുള്ള ഈ പദ്ധതി വൈകാതെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ മുംബൈ, നവി മുംബൈ, താനെ, പുനെ എന്നീ നഗരങ്ങളിലെ പെട്രോള്‍ ബങ്കുകളിലാണ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റീഡര്‍ ഇതിനകം തന്നെ സജ്ജമാക്കിയിരിക്കുന്നത്. മുംബൈ അധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എ ജി എസ് ട്രാന്‍സാക്ട് ടെക്‌നോളജീസ് ലിമിറ്റഡ് ആണ് ഫാസ്റ്റ്‌ലൈന്‍ എന്ന പേരില്‍ ഇന്ധനമടയ്ക്കുന്നതിന് വേണ്ടിയുള്ള ആദ്യത്തെ മൊബൈല്‍ സംവിധാനം വികസിപ്പിച്ചത്.

നേരത്തെ വിവരം നല്‍കാം

ഒരോ ഉപഭോക്താവിനും ഫാസ്റ്റ് ലൈന്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ആര്‍ എഫ് ഐ ഡി സ്റ്റിക്കറുകള്‍ നല്‍കുന്നു. ഇതിലൂടെ ബങ്കില്‍ എത്തുന്നതിന് മുമ്പ് തന്നെ നിറയ്ക്കാന്‍ ഉദേശിക്കുന്ന ഇന്ധനം ഏതെന്നും എത്ര അളവ് എന്നും ഫീഡ് ചെയ്യുന്നു. വിന്‍ഡ് ഷീല്‍ഡില്‍ പതിപ്പിച്ചിട്ടുള്ള സ്റ്റിക്കര്‍ ബങ്കിലെ റീഡര്‍ തിരിച്ചറിയുകയും. ബില്ലിംഗ് അടക്കമുള്ള വിവരങ്ങള്‍ ബങ്ക് ബോയ്ക്ക് കൈമാറുകയും ചെയ്യുന്നു. ഇന്ധനം നിറച്ച് കഴിയുന്നതോടെ വാഹനമുടമയുടെ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ വരുകയും ബങ്ക് വിടുകയും ചെയ്യാം.

മാര്‍ച്ചില്‍ മറ്റ് നഗരങ്ങളിലേക്ക്

നിലവില്‍ 120 പെട്രോള്‍ ബങ്കുകളിലാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലെ എച്ച് പി സി എല്‍ ബങ്കുകളിലേക്ക് ഇത് വ്യാപിപ്പിക്കും. നിലവില്‍ 90,000 ഉപഭോക്താക്കളാണ് ഈ മൂന്ന് നഗരങ്ങളിലായി കമ്പനിക്കുള്ളത്. കൃത്യമായ അളവിലാണ് ഇന്ധനം നിറയ്ക്കുന്നതെന്നും വിലയില്‍ വ്യത്യാസം വരുന്നില്ലെന്നും ഇതിലൂടെ ഉപഭോക്താവിന് ഉറപ്പ് വരുത്താനാവും എന്ന് എ ജി എസ് ട്രാന്‍സാക്ട് അവകാശപ്പെടുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com