ബജറ്റ്‌ 2020: സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന്‌ സ്വര്‍ണ്ണാഭരണ മേഖല

HIGHLIGHTS
  • നിലവില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി 12.5 ശതമാനമാണ്‌
gold-2a
SHARE

സ്വര്‍ണ്ണത്തിന്റെ ഇറക്കുതി തീരുവയില്‍ മാറ്റം വരുത്തുന്നത്‌ സംബന്ധിച്ച്‌ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സ്വര്‍ണ്ണാഭരണ മേഖല. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കുറവ്‌ വരുത്തണം എന്ന ആവശ്യം ആഭരണ നിര്‍മാതാക്കളും വ്യാപാരികളും ദീര്‍ഘനാളായി ഉന്നയിക്കുന്നതാണ്‌. നിലവില്‍ 12.5 ശതമാനമാണ്‌ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിത്തീരുവ. ഇത്‌ 6 ശതമാനമായി കുറയ്‌ക്കണം എന്നാണ്‌ ആവശ്യം. മാത്രമല്ല സംസ്‌കരിച്ച വജ്രത്തിന്റെ നികുതി 2.5 ശതമാനമായും കുറയ്‌ക്കണം എന്നാണ്‌ ബജറ്റിന്റെ മുന്നോടിയായി സ്വര്‍ണ്ണാഭരണ നിര്‍മാതാക്കളുടെ സംഘടനായായ ഓള്‍ ഇന്ത്യ ജെം ആന്‍ഡ്‌ ജ്വല്ലറി ഡൊമസ്‌റ്റിക്‌ കൗണ്‍സില്‍ ( ജിജെസി ) ആവശ്യപ്പെട്ടിരിക്കുന്നത്‌.

നിലവില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി 12.5 ശതമാനമാണ്‌. ഇതിനൊപ്പം ജിഎസ്‌ടി കൂടി ചേരുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിന്റെ ചെലവ്‌ കൂടുതലാണ്‌ . ഇത്‌ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയില്‍ വന്‍ കുറവ്‌ വരുത്തുന്നുണ്ട്‌ എന്നാണ്‌ സ്വര്‍ണ്ണാഭരണ നിര്‍മാതാക്കളുടെ സംഘടനയായ ജിജെസി പറുന്നത്‌. അതിനാല്‍ ജിഎസ്‌ടിയിലും കുറവ്‌ വരുത്തണം എന്നതാണ്‌ വ്യാപാരികളുടെ ആവശ്യം. നിലവില്‍ 3 ശതമാനം ആണ്‌ ജിഎസ്‌ടി. ഇത്‌ പകുതിയാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം എന്നാണ്‌ വ്യാപാരികളുടെ ആവശ്യം. മാത്രമല്ല പണ ലഭ്യതയില്‍ ആശങ്ക ഉണ്ടെന്നും ആഭരണ നിര്‍മാതാക്കള്‍ക്ക്‌ ബാങ്കുകള്‍ വായ്‌പ നല്‍കുന്നതിന്‌ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്ന ആവശ്യവും ജിജെസിയുടെ ഭാഗത്തു നിന്നുണ്ട്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA