രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടിയുടെ കന്നിയാത്ര 20ന്

HIGHLIGHTS
  • അത്യാധുനിക സൗകര്യങ്ങളാണ് പ്രത്യേകത
train
SHARE
   

പുണ്യനഗരമായ വാരണാസിയിൽ നിന്ന് ഓടുന്ന ആദ്യത്തെ സ്വകാര്യ തീവണ്ടി  ഫെബ്രുവരി 20ന്കന്നിയാത്ര  തുടങ്ങും.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻറ(ഐ‌ആർ‌സി‌ടി‌സി) മൂന്നാമത്തെ സ്വകാര്യ  തീവണ്ടി ആണിത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ട്രെയിൻ  സജ്ജീകരിച്ചിരിക്കുന്നത്

'കാശി മഹാകൽ' എക്സ്പ്രസ് എന്നാണ്  പേര്.

ഇൻ‌ഡോറിനും വാരണാസിക്കും ഇടയിൽ ആണിത് ഓടുന്നത്. 

ആഴ്ചയിൽ മൂന്ന് ദിവസം ട്രെയിൻ ഓടിക്കും.

ട്രെയിനിലെ കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കുമായി സിസിടിവി ക്യാമറകൾ,  സുഖപ്രദമായ സീറ്റുകൾ, എൽഇഡി ലൈറ്റുകൾ, യാത്രക്കാരുടെ   ഒന്നിലധികം മൊബൈൽ ചാർജിംഗ് പോയിന്റുകളും എന്നിവയും ലഭിക്കും

ലഖ്നൗ – വാരണാസി റൂട്ടിലാണ് ആദ്യത്തെ സ്വകാര്യ തീവണ്ടി ആയ 'തേജസ്  ' ഓടുന്നത്.

തുടർന്ന്മുംബൈ–അഹമദാബാദി റൂട്ടിലും തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA