ആവശ്യമുള്ള വൈദ്യുതി സ്വന്തം പുരപ്പുറത്തു നിർമിക്കണോ? പെട്ടന്ന് അപേക്ഷിക്കൂ

HIGHLIGHTS
  • കെഎസ്ഇബിയുടെ പുതിയ പുരപ്പുറ സോളർ പദ്ധതിയിൽ റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
  • ആദ്യം അപേക്ഷിക്കുന്ന 75,000 പേർക്ക് അനുമതി
solar-panel-house-roof
SHARE

സ്വന്തമായി വീടും അതിനു ഒരു പുരപ്പുറവും ഉണ്ടോ? എങ്കിൽ  ആവശ്യമായ വൈദ്യുതി നിങ്ങൾക്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കാം. വൈദ്യുതി ബിൽ ലാഭിക്കാം. അതിനുള്ള റജിസ്ട്രേഷൻ വൈദ്യുത ബോർഡ് ആരംഭിച്ചിരിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 75,000 പേർക്ക്  ആയിരിക്കും ഇപ്പോൾ സൗര പദ്ധതി വഴി ഈ ആനുകൂല്യം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയിനത്തിൽ നല്ലൊരു തുക ലാഭിക്കാം.

രണ്ടു തരത്തിലാണ് പദ്ധതി. ആദ്യത്തേതിൽ കെഎസ്ഇബിയും ഉപഭോക്താവും ചേർന്നു പണം മുടക്കി സംയുക്തമായി സൗരനിലയം സ്ഥാപിക്കുന്നു. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത അനുപാതത്തിൽ പങ്കിട്ടെടുക്കുന്നു. രണ്ടാമത്തെ പദ്ധതിയിൽ ഉപഭോക്താവിന്റെ ചെലവിൽ കെഎസ്ഇബി സൗരനിലയം സ്ഥാപിച്ചു നൽകും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവിനു ലഭിക്കും.

  

അപേക്ഷാഫീസ്

റജിസ്ട്രേഷൻ ഫീസ് 1,000 രൂപയാണ്. ജിഎസ്ടി അടക്കം 1,190 രൂപ അടയ്ക്കണം. 

എങ്ങനെ അപേക്ഷിക്കാം? 

കെഎസ്ഇബിയുടെ ഓൺലൈൻ സർവീസ് പോർട്ടലായ www.sourakseb.in വഴി പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. കൺസ്യൂമർ നമ്പർ, വൈദ്യുതി ബിൽ നമ്പർ, ഫോൺ നമ്പർ,  ഇ–മെയിൽ ഐഡി എന്നീ വിവരങ്ങൾ റജിസ്ട്രേഷൻ സമയത്തു നൽകണം. കെഎസ്ഇബി ഇലക്ട്രിക്കൽ സെക്‌ഷനുകളിലും റജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

 

എന്നത്തേക്ക്? 

ടെൻഡർ നടപടികൾ പൂർത്തിയാക്കി 2020 ജൂൺമാസത്തോെട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA