ഇനി ടിടിഇയുടെ പിന്നാലെ ഓടേണ്ട – ഒഴിവുള്ള സീറ്റ് സ്വയം കണ്ടെത്താം, ബുക്കു ചെയ്യാം

HIGHLIGHTS
  • ഫോണിലെ റിസർവേഷൻ ചാർട്ടിലൂടെ ഒഴിവുള്ള സീറ്റ് കണ്ടെത്താം ബുക്കു ചെയ്യാം
train-001
SHARE

റിസർവേഷൻ ചാർട്ട് പരിശോധിക്കാൻ  ഇനി റെയിൽവേസ്റ്റേഷനിൽ അലയേണ്ട. കയ്യിലുള്ള മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തന്നെ ചാർട്ട് ലഭ്യമാണ്. ക്യാൻസലേഷൻ ഉണ്ടെങ്കിൽ ആ സീറ്റ് ഉറപ്പാക്കാനും ഇതു വഴി കഴിയും. അതായത്  സീറ്റിനായി ഇനി ടിടിക്കു പിന്നാലേ ഓടേണ്ട, കൈക്കൂലിയും കൊടുക്കേണ്ട.  റെയിൽവേ  എല്ലാ ട്രെയിനുകളുടേയും റിസർവേഷൻ ചാർട്ട്  ഓൺ ലൈനിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതോടെ ആണ് ഇതു സാധ്യമായിരിക്കുന്നത്. 

ഐആർസിടിസി (IRCTC) യുടെ വെബ്ൈസറ്റായ irctc.co.in ലെ chart/vacancy എന്ന ലിങ്കിലാണ് ഓൺലൈൻ റിസർവേഷൻ ചാർട്ട് ലഭ്യമായിട്ടുള്ളത്. ഒഴിവുള്ളതും ഭാഗികമായി ബുക്ക് ചെയ്തിട്ടുള്ളതുമായ  ബെർത്തുകളുടെ വിവരങ്ങൾ ഇതിലുണ്ട്.  അതു മനസ്സിലാക്കി ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടു മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റ് ഒഴിവുണ്ടെങ്കിൽ  ടിടിഇയ്ക്ക് സീറ്റ് നിഷേധിക്കാൻ കഴിയില്ല.  

പുറപ്പെടുന്നതിനു നാലു മണിക്കൂർ മുൻപ് ആദ്യ ചാർട്ടും അര മണിക്കൂർ മുൻപ് രണ്ടാമത്തെ ചാർട്ടും പ്രസിദ്ധീകരിക്കും. രണ്ടാമത്തെ ചാർട്ട് നിലവിലുള്ള റിസർവേഷനും ക്യാൻസലേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി തയാറാക്കുന്നതാണ്.

എങ്ങനെ പരിശോധിക്കാം?

ഐആർസിടിസി  വെബ്ൈസറ്റ് വഴിയും മൊബൈൽ േവർഷനായ IRCTC.eticket booking  പ്ലാറ്റ്ഫോം വഴിയും  ചാർട്ട് പരിശോധിക്കാം.

∙ irctc.co.in ൽ പ്രവേശിച്ച് charts/vacancy ക്ലിക് ചെയ്യുക.

∙ ലഭിക്കുന്ന േപജിൽ ട്രെയിൻ നമ്പർ, യാത്രാ തീയതി, ബോർഡിങ് സ്റ്റേഷൻ എന്നിവ േരഖപ്പെടുത്തി 'Get Train Chart'  ക്ലിക് ചെയ്യുക.

∙ ചാർട്ട് ലഭ്യമാകും.  ഇതിൽ  ക്ലാസ്, കോച്ച് തിരിച്ച് ബെർത്ത് വിവരങ്ങൾ എന്നിവ ലഭ്യമാണ്. ഒഴിവുള്ള ബെർത്തുകളുടെ എണ്ണവും ഇവിടെ നിന്നറിയാം.

∙ കോച്ച് നമ്പറിൽ ക്ലിക് ചെയ്താൽ ബെർത്തു േലഔട്ട് കിട്ടും.  ഒഴിവുള്ള ബെർത്തുകൾ, ഭാഗികമായി ഒഴിവുള്ളവ, പൂർണമായും ബുക്ക് ചെയ്തവ എന്നിവ മനസ്സിലാക്കാം. പച്ച ഒഴിവുള്ള ബെർത്തുകളും മഞ്ഞ  ഭാഗികമായ യാത്രയ്ക്കും  (occupied for part Journey)  നീല പൂർണമായ യാത്രയ്ക്കും  (occupied for full journey) ബുക്ക് ചെയ്തിട്ടുള്ളവയാണ്.  

*േല ഔട്ടിലെ  ബെർത്തിൽ ക്ലിക് െചയ്താൽ  ഓരോ സീറ്റും ഏതു സ്റ്റേഷൻ മുതലാണ് ബുക്കു ചെയ്തിട്ടുള്ളത്,  ഏതു സ്റ്റേഷൻ മുതലാണു േവക്കന്റാവുക എന്നും മനസ്സിലാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA