ADVERTISEMENT

കൊറോണ പിടിമുറുക്കുന്നതിനാൽ വിമാനയാത്രകളെല്ലാം ഒഴിവാക്കേണ്ട അവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍. അത്യാവശ്യം പ്രമാണിച്ച് കുറഞ്ഞ ചാര്‍ജിന് കാലേകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും കൊറോണ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇങ്ങനെ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് തയ്യാറെടുത്തവര്‍ എന്തു ചെയ്യും? യാത്ര ഒഴിവാക്കുമോ അതോ വലിയ തുക നല്‍കി വീണ്ടും ടിക്കറ്റെടുക്കുമോ? മാഹാമാരിയായി ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നതിന് ശേഷം ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം ബുക്കിംഗ് റീ ഷെഡ്യൂളിങ് ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കാന്‍ വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു. അത് ഏകദേശം എല്ലാ കമ്പനികളും സമ്മതിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികളെല്ലാം റിബുക്കിംഗ് ചാര്‍ജിന്റെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ആ സ്ഥിതിയ്്ക്ക് യാത്ര റദാക്കാതെ റി ഷെഡ്യൂള്‍ ചെയ്യുന്നതാണ് നല്ലത്. തന്നെയുമല്ല ടിക്കറ്റ് കാന്‍സലേഷന്‍ ഒരു വിമാന കമ്പനിയും സൗജന്യമാക്കിയിട്ടുമില്ല. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സപ്രസ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോ എയര്‍ തുടങ്ങിയ വിമാനകമ്പനികളെല്ലാം റി ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ സൗജന്യമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com