കൊറോണയില്‍ തട്ടി ഇ എസ് ഐ വിഹിതം, അടവില്‍ സാവകാശം നല്‍കി കോര്‍പ്പറേഷന്‍

HIGHLIGHTS
  • ഫെബ്രുവരിയിലേയും മാര്‍ച്ചിലേയും വിഹിതം ഏപ്രില്‍ 15, മേയ് 15 തീയതികളിൽ അടയ്ക്കാം
FRANCE-HEALTH-VIRUS-POLITICS-MEASURES
SHARE

കോവിഡ്19 രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളില്‍ ആശങ്ക നിറച്ച പശ്ചാത്തലത്തില്‍ ഇ എസ് ഐ വിഹിതമടവില്‍ കാലാവധി നീട്ടി ഇഎസിഐ കോര്‍പ്പറേഷന്‍. ജീവനക്കാരും സ്ഥാപന ഉടമയും മാസത്തില്‍ നല്‍കേണ്ട ഇന്‍ഷൂറന്‍സ് വിഹിതമടവിനാണ്എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് ആക്ടില്‍ ഭേദഗതി വരുത്തി 45 ദിവസത്തെ സാവകാശം നല്‍കിയത്. ഇ എസ് ഐ കോര്‍പ്പറേഷന് ജീവനക്കാരും സ്ഥാപന ഉടമകളും മാസം നല്‍കുന്ന ശരാശരി വിഹിതം 1,300 കോടി രൂപ വരും. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഫെബ്രുവരിയിലേയും മാര്‍ച്ചിലേയും വിഹിതം ഏപ്രില്‍ 15, മേയ് 15 തീയതികള്‍ക്കുള്ളില്‍ നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് മാര്‍ച്ച് 15, ഏപ്രില്‍ 15 എന്നീ തീയതികളിലായിരുന്നു നല്‍കേണ്ടിയിരുന്നത്.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇ എസ് ഐ കോര്‍പ്പറേഷന്‍ അറിയിപ്പില്‍ പറയുന്നു. പത്തോ അധിലധകമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും ഇ എസ് ഐ പരിധിയിലാണ്. 21,000 രുപ വരെ ശമ്പളമുളളവരാണ് ഇതിന്റെ പരിധിയില്‍ വരിക. ഇവരുടെ വിഹിതവും ഉടമയുടെ വിഹിതവും മാസം ശേഖരിച്ച് ചെലവു കുറഞ്ഞ മെഡിക്കല്‍ ആനുകൂല്യങ്ങളും മറ്റും അടിയന്തര സഹായവും കോര്‍പ്പറേഷന്‍ നല്‍കും. ഏതാണ്ട് 13.56 കോടി തൊഴിലാളികളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. രാജ്യത്തെ 12 ലക്ഷത്തോളം സ്ഥാപനങ്ങളും ഇതിന്റെ പരിധിയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA