പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൊറോണ കാലത്ത് ആശ്വസിക്കാം. ഡാറ്റയുടെ കാലവധി തീര്‍ന്നാലും സേവനം നീട്ടി നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി കമ്പനകള്‍ക്ക് നിര്‍ദേശം നല്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച 21 ദിവസം ഉപഭോക്താക്കള്‍ക്ക് പതിവു പോലെ ഡാറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ്്ട്രായ് കമ്പനികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം.
ഇത്തരം ഉപഭോക്താക്കള്‍ക്ക് ഡാറ്റ തുടര്‍ന്നും നല്കാന് എടുത്തിരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ വിശദാംശങ്ങളും കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപനത്തോടെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ അവശ്യ സര്‍വീസ് വിഭാഗത്തിലാണ്. ലോക് ഡൗണ്‍ പീരിയഡില്‍ അതുകൊണ്ട് എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കാലാവധി നീട്ടി നല്‍കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മിക്കവാറും കമ്പനകളും 'വര്‍ക്ക് ഫ്രം ഹോം' ആശയത്തിലേക്ക് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രീപെയ്ഡ് കാര്‍ഡാണെന്നത് ജോലിയ്ക്കും അത്യാവശ്യ വിവരങ്ങള്‍ കൈമാറുനതിനും തടസമാകരുതെന്നതാണ് ട്രായ് നിര്‍ദേശത്തിനു പിന്നില്‍.
HIGHLIGHTS
- ലോക് ഡൗണ്‍ ദിവസങ്ങളിൽ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉറപ്പാക്കണമെന്ന് ട്രായ്