ADVERTISEMENT

മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അക്കൗണ്ടില്‍ നിന്ന് ഇത്തവണത്തെ ഇഎംഐ ഈടാക്കിയെങ്കില്‍ നിങ്ങള്‍ക്കതു തിരികെ വാങ്ങാം. കോവിഡ് 19-ന്റെ പശ്ചാത്തലത്തിലുള്ള മോറട്ടോറിയം പ്രഖ്യാപിച്ചു എങ്കിലും നേരത്തെ നല്‍കിയിട്ടുള്ള ഇ-മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസ തിരിച്ചടവു തുക (ഇഎംഐ) ഓട്ടോമാറ്റിക് ആയി ബാങ്കുകള്‍ പിടിച്ചു വരുന്നുണ്ട്. ഇങ്ങനെ ഈടാക്കിയ തുക തിരികെ ആവശ്യമായവര്‍ ബാങ്കിന് അപേക്ഷ നല്‍കി തിരികെ വാങ്ങാമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. എസ്ബിഐ ഉപഭോക്താക്കള്‍ ഇതിനുള്ള അപേക്ഷ ഇമെയില്‍ ആയി അയച്ചാല്‍ മതിയാകും.


മോറട്ടോറിയത്തിന്റെ പേരില്‍ തിരിച്ചടവിന് മൂന്നു മാസത്തെ സാവകാശം ലഭിക്കുമെങ്കിലും ഇക്കാലയളവില്‍ ബാധ്യതയുള്ള വായ്പാ തുകയ്ക്ക് പലിശ ഈടാക്കും. അതായത് ഇഎംഐ തുക തിരികെ ലഭിക്കുമെങ്കിലും പിന്നീട് തിരിച്ചടക്കുമ്പോള്‍ അതിനു പലിശ നല്‍കണം. അതായത് തിരിച്ചടക്കാനുള്ള മുതലിന് മൂന്നു മാസത്തെ പലിശ നല്‍കേണ്ടി വരും എന്നര്‍ത്ഥം. ഇപ്പോഴത്തെ സാഹചര്യത്തില്‍  അടച്ചു കഴിഞ്ഞവര്‍ക്ക്  ഇഎംഐ തിരികെ വാങ്ങാതെ തന്നെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും നല്ലത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാണെങ്കില്‍ മാത്രം ഇഎംഐ തിരികെ വാങ്ങുന്നതായിരിക്കും ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com