ADVERTISEMENT
ആധാറിലെ ജനനത്തീയതി അംഗീകരിക്കാന്‍ ഇ പി എഫ് ഒ തീരുമാനിച്ചു. ഇതോടെ കോവിഡ് കാലത്ത് പി എഫ് തുക പിന്‍വലക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍  വേഗത്തിലാക്കാനാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക നോണ്‍ റീ ഫണ്ടബിള്‍ അഡ്വാന്‍സ് എന്ന പേരില്‍ പി എഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. കെ വൈ സി നിബന്ധനകള്‍ക്കനുസരണമായി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകള്‍ക്കാണ് മന്ത്രാലയം ഈ ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ആധാര്‍കാര്‍ഡിലെയും ഇ പി എഫ് ഒ യിലേയും ജനനതീയിതികള്‍ തമ്മിലുള്ള പൊരുത്തക്കേടു മൂലം ഇതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇത് വലിയ പരാതിയായപ്പോഴാണ് വിശദീകരണവുമായി തൊഴില്‍ മന്ത്രാലയം എത്തിയത്.  

ഇതോടെ ആധാര്‍ കാര്‍ഡിലെ ജനനത്തീയതി ഇ പി എഫ് ഒ അംഗീകരിക്കും. എന്നാല്‍ ഇതിന് ഒരു നിബന്ധന വച്ചിട്ടുണ്ട്. പി എഫ് രേഖകളിലുള്ള ജനനത്തീയതിയും ആധാറിലെ ജനനതീയതിയും തമ്മിലുള്ള വ്യത്യാസം മൂന്ന് വര്‍ഷത്തില്‍ താഴെയായിരിക്കണം. അങ്ങനെയെങ്കില്‍ ആധാര്‍ കാര്‍ഡ് ഇക്കാര്യത്തില്‍ സ്വീകരിക്കാമെന്നാണ് ഇപിഎഫ്ഒ തീരുമാനം. ഇതോടെ ജനനത്തീയതി മാറ്റത്തിനുള്ള അംഗങ്ങളുടെ ഓണ്‍ ലൈന്‍ അപേക്ഷകള്‍ക്ക് വേഗത കൂടുകയും കോവിഡ് ആനുകൂല്യം വേഗത്തില്‍ കൈപ്പറ്റാനാവുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com