ADVERTISEMENT
ക്രെഡിറ്റ് കാര്‍ഡുകള്‍ വിവിധ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ഇതിൽ കാഷ് ബാക്കും ക്രെഡിറ്റ് പോയിന്റുകളും അടക്കം പലതുമുണ്ടാകും. പക്ഷേ, ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമാണോ എന്നു ചിന്തിക്കണം. ബാങ്കുകള്‍ അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളും വായ്പാ പദ്ധതികളും വിശകലനം ചെയ്യുകയും ഒരു ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുകയും ചെയ്യുക.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളുമായി തുടക്കം കുറിക്കാം

മികച്ചൊരു ക്രെഡിറ്റ് പ്രൊഫൈല്‍ സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗമാണ് ചെറിയ തുകയ്ക്കുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ എടുക്കുക എന്നത്. ഇഎംഐ അടിസ്ഥാനത്തില്‍ ഒരു സ്മാര്‍ട്ട് ഫോണോ വാഷിങ് മെഷീനോ വാങ്ങുകയെന്നത് തികച്ചും ലളിതമാണ്. ഇതിന്റെ പ്രതിമാസ തിരിച്ചടവ് ചെറിയ തുകയായതിനാല്‍ എളുപ്പത്തില്‍ അടക്കാനുമാവും. ഇങ്ങനെ പ്രതിമാസ ഗഡുക്കള്‍ കൃത്യമായി അടക്കുന്നത്് മികച്ചൊരു പ്രൊഫൈല്‍ വളര്‍ത്തിയെടുക്കുന്നതിനു സഹായിക്കും. വായ്പാ മേഖലയില്‍ ഇങ്ങനെയൊരു ചുവടു വെയ്പു നടത്തിക്കഴിഞ്ഞാല്‍ അതു മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

എല്ലാ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇഎംഐയും കൃത്യമായി അടയ്ക്കുക

ഓരോ ക്രെഡിറ്റ് കാര്‍ഡിന്റേയും ബില്ലുകള്‍ കൃത്യമായി അടക്കുന്നത് ഉത്തരവാദിത്തത്തോടു കൂടിയ വായ്പാ സ്വഭാവമായാണു വിലയിരുത്തപ്പെടുക. മികച്ചൊരു ക്രെഡിറ്റ് പ്രൊഫൈലുമായി മുന്നോട്ടു പോകാന്‍ ഇതേറെ സഹായകമാകും.

വായ്പാ ഉപയോഗ അനുപാതം ശ്രദ്ധിക്കണം

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന് ബാങ്ക് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാകും. അതിന്റെ 30 ശതമാനത്തില്‍ താഴെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. വായ്പാ ഉപയോഗ അനുപാതം സ്ഥിരമായി നിരീക്ഷിക്കുകയും വേണം.

സുരക്ഷിതമായതും അല്ലാത്തതുമായ വായ്പകള്‍

സുരക്ഷിത വായ്പകളും സുരക്ഷിതമല്ലാത്ത വായ്പകളും സന്തുലിതമായി ഉപയോഗിക്കുന്നതിനെ ബാങ്കുകള്‍ മികച്ച രീതിയിലാണു വീക്ഷിക്കുന്നത്. പേഴ്‌സണല്‍ വായ്പകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയാണ് സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തില്‍ പെടുക. ഭവന വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവയെല്ലാം സുരക്ഷിത വായ്പകളുടെ കൂട്ടത്തിലും പെടും.

ജാമ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം

സംയുക്തമായി എടുത്ത വായ്പയിലോ നിങ്ങള്‍ ജാമ്യം നിന്ന വായ്പയിലോ തിരിച്ചടവു മുടങ്ങുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌ക്കോറിനെ ബാധിക്കും എന്ന് ഓര്‍മിക്കണം. ഇത്തരം കാര്യങ്ങളില്‍ തുടര്‍ച്ചയായ ശ്രദ്ധ ചെലുത്തുന്നത് മറ്റുള്ളവരുടെ വീഴ്ച മൂലം നിങ്ങളുടെ ക്രെഡിറ്റ് സ്‌ക്കോര്‍ ഇടിയുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

സ്‌ക്കോര്‍ സ്ഥിരമായി നിരീക്ഷിക്കണം

സിബില്‍ സ്‌ക്കോറും റിപോര്‍ട്ടും സ്ഥിരമായി പരിശോധിക്കുന്നത് നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായി  റിപോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ സഹായിക്കും. ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായി റിപോര്‍ട്ടു ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ സ്‌ക്കോറിനേയും റിപോര്‍ട്ടിനേയും ബാധിക്കും എന്നും മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com