പണദൗര്‍ലഭ്യം അലട്ടുന്നുണ്ടോ? ക്രെഡിറ്റ് കാര്‍ഡില്‍ വാടക അടയ്ക്കാം

Credit-Card-3
SHARE

കൈയില്‍ 1.5 ലക്ഷം വായ്പ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുണ്ട്, പക്ഷെ വാടക കൊടുക്കാന്‍ നിവൃത്തിയില്ല. ഇന്നല്ലെങ്കില്‍ നാളെ കൊടുക്കാമെന്ന് ഉറപ്പ് നല്‍കാനാവാത്ത സാഹചര്യവും. കടം പറയാമെന്ന് വച്ചാല്‍ എത്രയാണെന്നു വച്ചാ. ലോക്ഡൗണ്‍് കാലത്തെ വാടകയുടെ കാര്യത്തില്‍ ശാഠ്യം കാണിക്കരുതെന്ന് ഏതാണ്ടെല്ലാ സര്‍ക്കാരുകളും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക്് കാരണമാകും. ഈ സാഹചര്യത്തില്‍ നിന്ന് താൽകാലികമായി രക്ഷപ്പെടാവുന്ന ആപ്പ് ഒരുക്കുകയാണ് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഹൗസിംഗ്.കോം. 

അറ്റകൈ പ്രയോഗം

'പേ റെന്റ്' ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉടമസ്ഥന്റെ അക്കൗണ്ടിലേക്ക് പണമയയ്ക്കാം. ക്രെഡിറ്റ് കാര്‍ഡ് കൂടാതെ യുപി ഐ, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെയും ഇവിടെ പണം കൈകാര്യം ചെയ്യാം. താൽകാലിക വരുമാന പ്രശ്‌നമുള്ള, നഗരത്തിലോ മറ്റോ വാടകയ്ക്ക് താമസിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ വിഷയം വിട്ടുടമയോട് സംസാരിച്ച് വാടക നീട്ടി വാങ്ങാന്‍ ശ്രമിക്കുക. കാരണം ക്രെഡിറ്റ് കാര്‍ഡില്‍ പരമാവധി 56 ദിവസമാണ് പലിശയില്ലാതെ പണമുപയോഗിക്കാനാവുക. അതിന് ശേഷം 30-40 ശതമാനമായിരിക്കും വാര്‍ഷിക പലിശ നിരക്ക്. അതുകൊണ്ട് അറ്റകൈ പ്രയോഗം എന്ന നിലയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവു. ഉപയോക്താക്കള്‍ക്ക് ഈ പ്ലാറ്റ് ഫോമിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉടമയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാം. ഡിജിറ്റല്‍ രസീതും ഉടന്‍ ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡ് ശീലം

ക്രെഡിറ്റ് കാര്‍ഡ് ശീലിച്ചവര്‍ക്കാണ് കൊറോണ കാലം വലിയ ബുദ്ധമുട്ടുണ്ടാക്കിയത്. വാടക അടക്കമുള്ള പല അത്യാവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാനാവില്ല എന്നതു തന്നെ കാര്യം. മുമ്പ് കൈയ്യിലെ പണം ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിച്ച് മറ്റ് ചെലവുകള്‍ ക്രെഡിറ്റ് കാര്‍ഡിൽ നടത്താമായിരുന്നു. വലിയ കടകളും മാളുകളും അടച്ചതോടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായി. കൈയിലുള്ള പണം വീട്ടാവശ്യത്തിന് പോലും തികയാത്ത അവസ്ഥയുമായി. ഇവിടെയാണ് ക്രെഡിറ്റ് കാര്‍ഡ് വാടക പോലുള്ള ആവശ്യത്തിന് ഉപകരിക്കുന്നത് പ്രയോജനപ്രദമാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA