ADVERTISEMENT
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള   വാട്‌സാപിന്റെ പേമെന്റ് സംവിധാനമായ വാട്‌സാപ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും.വാട്‌സാപ് പേ നിലവില്‍  രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാക്കുന്നുണ്ട്. വാട്‌സാപ് പേ ഇന്ത്യയില്‍  പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി  കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് ശ്രമങ്ങള്‍ നടത്തി വരികയാണ്. ഡേറ്റ സുരക്ഷ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ  ( എന്‍പിസിഐ) അനുമതി ലഭിക്കാത്തതിനാല്‍ വാട്‌സാപ് പേയ്ക്ക് ഇന്ത്യയില്‍ ഇതുവരെ  പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, മൂന്ന് സ്വകാര്യ ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ വാട്‌സാപ് പേ വരും മാസങ്ങളില്‍  ഇന്ത്യയില്‍ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്. മെയ് അവസാനത്തോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും വാട്‌സാപ്
പേ ലഭ്യമാക്കി തുടങ്ങാനുള്ള ശ്രമങ്ങളിലാണ്  കമ്പനി .
തുടക്കത്തില്‍ ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ മൂന്ന് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ചായിരിക്കും വാട്‌സാപ് പേ സേവനം ലഭ്യമാക്കുക. വാട്‌സാപ് പേ ബീറ്റ ടെസ്റ്റിങ് തുടങ്ങിയത്  ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ്. നിലവില്‍ വാട്‌സാപ് പേ ഐസിഐസിഐ ബാങ്ക് വഴി യുപിഐ അധിഷ്ഠിത ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ വാട്‌സാപിന് 40 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. അതിനാല്‍ വാട്‌സാപ് പേയുടെ വരവോടെ  രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്തെ  മത്സരം ശക്തമാകുമെന്നാണ്  കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com