ലോക്ഡൗണ്‍ കാലത്തെ അവസരങ്ങളാക്കി മാറ്റാന്‍ ഓണ്‍ലൈന്‍ നീക്കങ്ങള്‍

HIGHLIGHTS
  • നിക്ഷേപിക്കുവാനും പിന്‍വലിക്കുവാനുമുള്ള മാര്‍ഗങ്ങളാണ് ബിനോമോ ഒരുക്കുന്നത്
BinomoFeatu
SHAREലോക്ഡൗണ്‍ കാലത്തു വീട്ടില്‍ ഇരിക്കുമ്പോള്‍  എന്തൊക്കെയാണു ചെയ്യാനാവുക?  ഓണ്‍ലൈന്‍ ട്രേഡിനെ കുറിച്ചും ബിസിനസുകളെ കുറിച്ചുമെല്ലാം ഗവേഷണം നടത്താം. അപ്പോഴും മാറ്റി വെച്ച കായിക വിനോദങ്ങളുടെ ആവേശം ലഭിക്കുവാന്‍ എന്തു ചെയ്യും? അതിന് ഓണ്‍ലൈന്‍ ടൂര്‍ണമെന്റുകള്‍ സഹായിക്കുമെന്നു നിങ്ങള്‍ക്കറിയാമോ? അതു മാത്രമല്ല, വിപണി തന്ത്രങ്ങളെക്കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും മനസിലാക്കാനും ഇതു സഹായിക്കും. അതായത് ഭൂരിഭാഗം പേരും അവസരങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് അടച്ചു പൂട്ടിയിരിക്കുന്നു. അതേ സമയം മറ്റു ചിലര്‍ ഈ അവസ്ഥയെ മറ്റൊരു അവസരമാക്കി മാറ്റുന്നു. മാനസികവും ശാരീരികവുമായ ഒട്ടനവധി ബുദ്ധിമുട്ടുകളാണല്ലോ ലോക്ഡൗണിനെ തുടര്‍ന്ന്  പലര്‍ക്കും അനുഭവിക്കേണ്ടി വരിക.  ഈ സമയത്ത് സുഹൃത്തുക്കളേയും ബന്ധുക്കളേയുമെല്ലാം വിളിക്കുകയും സംസാരിക്കുകയും ചെയ്തു മാത്രം എത്ര ദിവസമാണു മുന്നോട്ടു പോകാനാവുക.

ഇത്തരം സാഹചര്യത്തിലാണ് ഓണ്‍ലൈനിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്. അതിനാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കായി ബിനോമോ പോലുള്ള സംവിധാനങ്ങളെ പലരും ആശ്രയിക്കുന്നത്.  ഏതു ദിവസവും ഏതു സമയവും ട്രേഡു ചെയ്യാന്‍ സഹായിക്കുന്ന ആഗോള സംവിധാനമാണ് ഇതെന്നു നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. സ്റ്റോക്കും ക്രിപ്‌റ്റോ കറന്‍സികളുമായി 39 ആസ്തികളില്‍ ഇതിലൂടെ ട്രേഡു ചെയ്യാം. നിക്ഷേപിക്കുവാനും പിന്‍വലിക്കുവാനുമുള്ള നിരവധി മാര്‍ഗങ്ങളാണ് ബിനോമോ ഇന്ത്യ തുറന്നു തരുന്നത്. ബാങ്ക് കാര്‍ഡുകളും നെറ്റെല്ലറും ക്രിപ്‌റ്റോയുമെല്ലാം ഇതില്‍ പെടും. ആയിരം ഡോളറിന്റെ ഒരു ഡെമോ അക്കൗണ്ട് വഴി ഇതെല്ലാം പരിശീലിക്കാനും സാധിക്കും. ക്രിപ്‌റ്റോയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിന്റെ നേട്ടങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാവും. ബിനോമോയിലെ നിങ്ങളുടെ നിക്ഷേപത്തിന്റെ ഫലമായി പ്രീമിയം നെറ്റ്ഫ്‌ളിക്‌സ്, എച്ച്ബിഒ അംഗത്വങ്ങളും നേടാനാവും. സ്‌ക്രീന്‍ ഷെയറിങിലൂടെ ഇതു നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കു വെക്കുകയുമാവാം. പ്രീമിയം ഗെയിമുകള്‍ വാങ്ങുകയും നിങ്ങളുടെ സ്വപ്‌നങ്ങളെ ലൈവ് ആക്കുകയുമാണ് ഇതിന്റെ മറ്റൊരു സഹായം.

ക്രിയാത്മകമായി മുന്നേറാനും ബിനോമോ

binomo5ലോക്ഡൗണിന്റെ ഫലമായി പുറത്തിറങ്ങാതിരിക്കുമ്പോള്‍ സ്‌ക്കൈപ്പും ഗൂഗിള്‍ ഹാങ് ഔട്ടും മൈക്രോ പോളോയും ഉപയോഗിച്ചു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് സ്വാഭാവികമാണല്ലോ. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഇങ്ങനെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് വീട്ടിലിരിക്കുമ്പോഴുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കേണ്ടത്. ബിനോമോയില്‍ ലോഗിന്‍ ചെയ്ത് ഇവിടെയുള്ള സാധ്യതകളും നിങ്ങള്‍ക്കു പരിശോധിക്കാമല്ലോ. എട്ടു ലക്ഷം ട്രേഡര്‍മാരാണ് ഇത് ഓരോ ദിവസവും ഉപയോഗിക്കുന്നത്. ലോക്ഡൗണ്‍ മൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയില്‍ ബിനോമോ പ്രയോജനപ്പെടുത്തുന്നത് വന്‍ ആശ്വാസമാകും നല്‍കുന്നത്. ടൂര്‍ണമെന്റുകളായാലും നിക്ഷേപമായാലും ഇതിലുള്ള റിയല്‍, ഡെമോ പതിപ്പുകള്‍ ഒരു പോലെ പ്രയോജനപ്പെടുത്താന്‍ അവസരമുണ്ട്. ലോക്ഡൗണ്‍ മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, ക്രിയാത്മകമായി മുന്നേറാനും അതിലൂടെ സാധിക്കും. 30 ചാര്‍ട്ടുകളും 11 സൗജന്യ തന്ത്രങ്ങളുമാണ് ബിനോമോയിലൂടെ കണ്ടെത്താനാവുക. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കമ്മീഷന്റെ എ കാറ്റഗറി അംഗമായ ബിനോമോ 2016-ലെ ഐഎഎഫ്ടി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകം മുഴുവന്‍ പുറത്തിറങ്ങാനാവതെ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്ന സ്ഥിതിയിലൂടെ കടന്നു പോകുമ്പോള്‍ ഈ കാത്തിരിപ്പ് അവസരങ്ങളുടെ ലോകമാക്കി മാറ്റാനാണ് ബിനോമോ സഹായിക്കുന്നത്.

കാത്തിരിക്കുന്നത് അവസരങ്ങളുടെ ലോകം

binom04അമേരിക്കയിലേയും യൂറോപ്പിലേയും ഗുണനിലവാരമുള്ള ബ്രോക്കിങ് അനുഭവങ്ങള്‍ കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ഗുണനിലവാരമുള്ള ബ്രോക്കിങിന് ട്രേഡറുടെ വിജയത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നു മനസിലാക്കിയുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിലെ വിപണികളെ കുറിച്ച് ഏറ്റവും മികച്ച നിലയില്‍ സുതാര്യമായി അറിയുവാന്‍ ആധുനിക സംവിധാനങ്ങള്‍ ഇവിടെ സഹായിക്കുകയും ചെയ്യും. ഇങ്ങനെയുള്ള അറിവ് തീരുമാനങ്ങളെടുക്കുവാന്‍ നിങ്ങളെ വലിയ തോതിലാവും സഹായിക്കുക.

ഇതിനെല്ലാം പുറമെ ലോക്ഡൗണ്‍ കാലത്ത് രസകരമായ നിരവധി ടൂര്‍ണമെന്റുകളും ബിനോമോ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ പങ്കെടുക്കുവാന്‍ ഫീസ് നല്‍കേണ്ടവയും അല്ലാത്തതുമായ ടൂര്‍ണമെന്റുകളാണ് ഇവിടെ ഉള്ളത്. 20,000 രൂപയിലേറെ സമ്മാനം ലഭിക്കുന്ന ഫീസ് ഇല്ലാത്ത ടൂര്‍ണമെന്റുകളും 25 ലക്ഷം രൂപയിലേറെ സമ്മാനം ലഭിക്കുന്ന പങ്കെടുക്കുവാന്‍ ഫീസ് ഉള്ള ടൂര്‍ണമെന്റുകളും ഇതിനിടയില്‍ നിന്നു കണ്ടെത്താനാവും.

വീഡിയോ ട്യൂട്ടോറിയൽ

ട്യൂട്ടോറിയലുകളിലൂടെ ബിനോമോയെ കുറിച്ചു മനസിലാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. വിവിധ വീഡിയോകള്‍ ഇതു ലളിതവും സൗകര്യപ്രദവുമായി പഠിപ്പിക്കും. 85 ശതമാനം വരെ അറ്റാദായം കൈവരിക്കാനുള്ള വഴികളും ഇതില്‍ പെടും. ലോകത്ത് അടുത്ത 30 സെക്കന്റുകളില്‍ എന്തു സംഭവിക്കും എന്ന പേരിലുള്ള വീഡിയോ ട്യൂട്ടോറിയല്‍ അത്തരത്തില്‍ ഒന്നാണ്. ബിനോമോയെ കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളുമെല്ലാം പിന്തുടരാനുള്ള സൗകര്യവും ലഭ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോളോ ചെയ്തും ഈ വിവരങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കാം.

ഇതേ രീതിയില്‍ തന്നെ ട്രേഡിങ് തന്ത്രങ്ങള്‍ വിശദീകരിക്കാനുള്ള സൗകര്യവും ബിനോമോ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രൊഫഷണലുകള്‍ക്കുമെല്ലാം വ്യത്യസ്ഥമായ തന്ത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നുണ്ട്.  തുടക്കക്കാര്‍ക്കായി അവതരിപ്പിക്കുന്ന നഷ്ടങ്ങളില്ലാതെ ട്രേഡു ചെയ്യാമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിന് ഉദാഹരണമാണ്. നഷ്ടങ്ങളില്ലാതെ ട്രേഡു ചെയ്യുക അസാധ്യമാണ്. പക്ഷേ, ലളിതമായ നിയമങ്ങളും അച്ചടക്കവും പാലിച്ചു കൊണ്ട് നിങ്ങളുടെ ലാഭം ഗണ്യമായി വര്‍ധിപ്പിക്കാനാവുമെന്ന് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു.  ട്രേഡിങ് പദ്ധതിയിലും തന്ത്രത്തിലും ഉറച്ചു നില്‍ക്കുന്നതു മുതല്‍ നിങ്ങളെ നിയന്ത്രിക്കുന്നത് അടക്കമുള്ള രീതികള്‍ ഇങ്ങനെ തുടക്കക്കാര്‍ക്കായി വിശദീകരിക്കുന്നു. ഇതിന്റെ മറ്റൊരു ഭാഗത്ത് പ്രൊഫഷണലുകള്‍ക്കായുള്ള ട്രിപ്പിള്‍ സ്‌ക്രീന്‍ സ്ട്രാറ്റജിയും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവയെല്ലാം പ്രയോജനപ്പെടുത്തിയുള്ള സൗജന്യ അക്കൗണ്ടുകളും സ്റ്റാന്‍ഡേര്‍ഡ് മുതലുള്ള മറ്റ് അക്കൗണ്ടുകളും പരീക്ഷിക്കുവാന്‍ അവസരമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA