ADVERTISEMENT

നിങ്ങളുടെ വാഹനത്തിലെ ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നില്ലേ?  എങ്കില്‍ ഇനി മുതല്‍ രണ്ടിരിട്ടി തുക പിഴ അടയ്‌ക്കേണ്ടി വരും പ്രവര്‍ത്തന രഹിതമായതോ, കാലഹരണപ്പെട്ടതോ ആയ ഫാസ്ടാഗുമായി ടോള്‍ പ്ലാസ കടക്കാനെത്തുന്നവരുടെ എണ്ണം ഏറിയതോടെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഇതിന് ചുവട് പിടിച്ച് എസ് ബി ഐ അതിന്റെ ഫാസ്ടാഗ് കസ്റ്റമര്‍മാര്‍ക്ക് ഇരട്ടി ഫീസ് മുന്നറിയിപ്പ് നല്‍കി. എസ് ബി ഐ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ ടോള്‍ പ്ലാസയില്‍ എത്തും മുമ്പ് ഇത് കാലഹരണപ്പെട്ടതല്ലെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അല്ലെങ്കില്‍ വാഹനത്തിന്റെ തരം തിരവ് അനുസരിച്ച് രണ്ടിരട്ടി തുക നല്‍കേണ്ടി വരുമെന്നുമാണ് ട്വിറ്ററിലൂടെ എസ് ബി ഐ അറിയിച്ചത്.

ഫാസ്ടാഗ് ഇനിയും എടുത്തിട്ടില്ലേ?

ടോള്‍പ്ലാസകള്‍ക്കടുത്തുള്ള കിയോസ്‌കുകളിലും മറ്റും ഇത് ലഭിക്കും. 100 രൂപയാണ് ചാര്‍ജ്. എസ് ബി ഐ ഫാസ്ടാഗ് നല്‍കുന്നതിന് ഈടാക്കുന്നത് എല്ലാ നികുതികളുമുള്‍പ്പെടെ 100 രൂപയാണ്.
കൂടാതെ വാഹനത്തിന്റെ തരംതിരിവനുസരിച്ച് ചെറിയ തുക സെക്യൂരിറ്റിയുണ്ട്. ഇത് ഫാസ്ടാഗ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ റീഫണ്ട് ചെയ്യും. ഈ അക്കൗണ്ടിലെ മിനിമം ബാലന്‍സ് മിനിമം റീച്ചാര്‍ജ് തുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 മുതലാണ് രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്.

English Summery:YOu Should Give More Money If Your Fastag is not Working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com