ADVERTISEMENT

15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളെ നിരത്തിൽനിന്നു പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പഴയ വാഹനങ്ങൾക്കായുള്ള വെഹിക്കിൾ സ്ക്രാപ് പോളിസി ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഓട്ടോമൊബൈൽ വ്യവസായത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് സ്ക്രാപ് പോളിസി എത്രയും വേഗം നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്നാണ് സർക്കാർ പറയുന്നത്.

ഗുണങ്ങൾ

1. മാന്ദ്യം നേരിടുന്ന ഓട്ടോമൊബീൽ വ്യവസായത്തിന് ഉണർവേകും.

2. വാഹന വിൽപ്പന വർദ്ധിക്കും.

3. പഴയ വാഹനങ്ങൾ  ഒഴിവാക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം കുറയും.

4. വൈദ്യുത വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കും.

5.ഓട്ടോമൊബീൽ  രംഗവുമായി ബന്ധപ്പെട്ട  തൊഴിലവസരങ്ങൾ കൂടും.

ദോഷങ്ങൾ

1. പഴയ വാഹനങ്ങൾ പിൻവലിക്കുന്ന  നയം  പെട്ടെന്ന് നടപ്പിലാക്കിയാൽ  ജനങ്ങൾക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകും.

2. ലോക്ക് ഡൗൺ മൂലം  ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നവർക്ക്  പുതിയ വാഹനം വാങ്ങുക എന്നത് അപ്രാപ്യമാകും. ചെറുകിട വ്യാപാരികളെ ഇത് സാരമായി ബാധിക്കും.

English Summery: New Vehicle Policy will come soon

3. പലരും തലമുറകളായി കൈമാറിവരുന്ന പഴയ വാഹനങ്ങളും മറ്റും പൊളിക്കുക എന്നത് സ്വീകാര്യമാകണമെന്നില്ല.

4. ചരക്ക് വാഹനങ്ങളിൽ മിക്കവയും വളരെയധികം പഴക്കമുള്ളവയാണ്. ചരക്കു ഗതാഗതത്തെ ഇത് ബാധിക്കാം.

5. പടിപടിയായി പഴയ വാഹനങ്ങൾ പിൻവലിക്കുന്നതാണ് ഉത്തമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com