ADVERTISEMENT
ലോക്ഡൗണ്‍ പൂര്‍ണ അര്‍ഥത്തില്‍ പ്രാബല്യത്തിലായ ഏപ്രില്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള ചെലവഴിക്കല്‍ 51 ശതമാനം കുറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രാജ്യം അടച്ചുപൂട്ടലിലേക്ക് പോയ മാര്‍ച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള കച്ചവടത്തില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ ഏപ്രിലില്‍ ഇത് 51 ശതമാനമായി ഇടിയുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ 'ക്രെഡ്' ആണ് ലോക്ഡൗണ്‍ കാലത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം സംബന്ധിച്ച് സര്‍വെ നടത്തിയത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഒരു ദശലക്ഷം കാര്‍ഡ് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. മേയ് ആദ്യവാരമാണ് ഇത് സംഘടിപ്പിച്ചത്.
കടകളും ഓണ്‍ലൈന്‍ കച്ചവടവും ഇല്ലാതിരുന്നതാണ് ഇടിവിന് കാരണമെന്നും സര്‍വെ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍, പുറത്ത് കുടുംബമായി പോയി ഭക്ഷണം കഴിക്കല്‍, ഇതെല്ലാം ഇക്കാലയളവില്‍ ഏതാണ്ട് ഇല്ലാതെയായി. അതേ സമയം കൂടുതല്‍ ആളുകള്‍ വീടുകളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി ഭക്ഷണം സ്വയം പാചകം ചെയ്യുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും ഇലക്ട്രോണിക് ന്യൂസ് പേപ്പറിന്റെയും ആവശ്യക്കാര്‍ ഇക്കാലയളവില്‍ വര്‍ധിച്ചതായും സര്‍വെ വിശദീകരിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com