ADVERTISEMENT

കോവിഡ് ഭീഷണിയെ ത്തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസിയാണോ നിങ്ങൾ? നാട്ടിൽ ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണോ? എങ്കിൽ പ്രവാസിച്ചിട്ടികളുമായി നിങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനവസരമൊരുക്കിയ കെഎസ് എഫ്ഇ കുറഞ്ഞ നിരക്കിൽ പ്രത്യേക സ്വർണ വായ്പ സൗകര്യമൊരുക്കുന്നു.

പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്പ

പ്രവാസിച്ചിട്ടി വരിക്കാർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. ഈ ചിട്ടിയുടെ വരിക്കാരല്ലാത്ത പ്രവാസികൾക്ക് ഇതേ പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ വരെ സ്വർണ വായ്പ കെഎസ്എഫ്ഇ നൽകുന്നു.ഈ വായ്പയുടെ കാലാവധി നാല് മാസമാണ്.

ജനമിത്രം സ്വർണപ്പണയ വായ്പ

ഒരു വർഷക്കാലാവധിയിൽ 12 തവണകളായി അടച്ചു തീർക്കാവുന്ന പദ്ധതിയാണിത്.5.7 ശതമാനമാണ് പലിശ.ഒരാൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്.

ഗോൾഡ് ലോൺ ടോപ്പ് അപ്പ്

സ്വർണ വായ്പ എടുത്തിട്ടുള്ള ആൾക്ക് കമ്പോള വില വർധനവിന് അനുസരിച്ച്അധിക വായ്പ നൽകുന്നതാണ് ഗോൾഡ് ലോണ്‍ ടോപ് അപ്. ഗ്രാമിന് പരമാവധി 3400 രൂപ വരെ നൽകുന്ന രീതിയിലാണ് കെഎസ്എഫ്ഇയുടെ വായ്പാ പദ്ധതികൾ.

ഇതിനു പുറമെ ഒരു വ്യക്തിക്ക് പരമാവധി ഒരു ദിവസം 25 ലക്ഷം രൂപ വരെ നൽകാവുന്ന സ്വർണപ്പണയ പദ്ധതിയുണ്ട്. ഗ്രാമിന് സ്വർണവിലയുടെ 80 ശതമാനം വരെ നൽകുന്ന മൂന്ന് തരത്തിലുള്ള വായ്പകളാണിവ. 10000 രൂപ വരെ ലഭിക്കുന്ന സ്വർണപ്പണയ വായ്പയ്ക്ക് പലിശ 8.5 ശതമാനമാണ്. 10001 രൂപ മുതൽ 20000 രൂപ വരെ 9.5 ശതമാനമാണ് പലിശ. 20000 രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള സ്വർണ വായ്പയ്ക്ക് 10.5 ശതമാനം നിരക്കിലാണ് ഈടാക്കുന്നത്.

English Summery:KSFE Special Gold Loan for NRIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com