കിട്ടുന്ന വരുമാനം കൊണ്ട് തന്നെ ലൈഫ് ഹാപ്പിയാക്കാന്‍ പഠിക്കാം

HIGHLIGHTS
  • ഹാപ്പി ലൈഫിനുള്ള പാഠങ്ങള്‍ പഠിക്കണോ ? ജൂലൈ 18 നു സമ്പാദ്യവും സ്റ്റെപ്സുമായി ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ പങ്കെടുക്കാനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യുക
family–advice 845
SHARE

മികച്ച  ശമ്പളം ഉണ്ടായിട്ടും  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. ഐടി പ്രൊഫഷനുകളടക്കമുള്ള ന്യു ജെന്‍ ദമ്പതികള്‍
പ്രത്യേകിച്ചും. എന്തുകൊണ്ടാണിത് ? പണം ഉണ്ടാക്കാനേ നിങ്ങള്‍ക്കറിയൂ. അതെങ്ങനെ ചെലവാക്കണം എന്നറിയില്ല. അതു നിങ്ങളെ  ആരും
ഇതുവരെ പഠിപ്പിച്ചിട്ടും ഉണ്ടാകില്ല. അറിയില്ലെങ്കില്‍ അതു പഠിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ ജീവിതാവസാനം വരെ നിങ്ങള്‍ക്ക് ജീവിതത്തിന്റെ സുഖമോ സന്തോഷമോ  അനുഭവിക്കാനാകില്ല.  പകരം പണത്തിനായി നെട്ടോട്ടം ഓടി, അതിന്റെ  ടെന്‍ഷനില്‍  ജീവിതം തള്ളിനീക്കേണ്ടി വരും. നിങ്ങളെ  പോലുള്ളവരെ  ജീവിതത്തിന്റെ മണി മാനേജ്‌മെന്റ് പഠിപ്പിക്കാനായി
മലയാളത്തിലെ  ഏക പേഴ്‌സണല്‍ ഫിനാന്‍സ് മാസികയായ മനോരമ സമ്പാദ്യം അവസരം ഒരുക്കുന്നു. അതിനായി മുന്‍നിര ധനകാര്യ സേവന സ്ഥാപനമായ ജിയോജിത്തിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സുമായി സഹകരിച്ചുകൊണ്ട്  യുവര്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന വെബിനാര്‍ സംഘടിപ്പിക്കുകയാണ്. ജൂലൈ 18  ശനിയാഴ്ച  വെകിട്ട് നാലു മണി മുതല്‍ ആറു മണിവരെയുള്ള വെബിനാറില്‍ പങ്കെടുക്കാന്‍ 500 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്യണം.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. ഇവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സമ്പാദ്യം മാസിക സൗജന്യമായി ലഭിക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
 

നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എങ്ങനെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തണമെന്നതിനെ കുറിച്ച് സ്റ്റെപ്‌സിലെ വിദഗ്ധര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം തരും. വിവിധ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതും മികച്ചതുമായവ എങ്ങനെ തിരഞ്ഞടുക്കാം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, സ്വന്തം വീട് എന്നിങ്ങനെയുള്ള നിങ്ങളുടെ സ്വപ്‌നങ്ങള്‍  സഫലമാക്കാന്‍  എങ്ങനെ നിക്ഷേപിക്കണം, റി്ട്ടയര്‍മെന്റ് പ്ലാനിങ്ങും ടാക്‌സ് പ്ലാനിങ്ങളും എങ്ങനെ കുറ്റമറ്റതാക്കും എന്നിവയും ഇതിലൂടെ മനസിലാക്കാം. ഒപ്പം ഇത്തരം വിഷയങ്ങളില്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി പറയുന്ന ചോദ്യോത്തര വേളയും വെബിനാറിന്റെ  ആകര്‍ഷണീയത കൂട്ടും.
വിശദവിവരങ്ങള്‍ക്ക്: 9995800033

English Summery: How to Make Your Life Happy with Your Limited Income

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA