ADVERTISEMENT

കോവിഡ്കാലത്തു ചിട്ടി തുക അടയ്ക്കാൻ കെഎസ്എഫ്ഇ ഓഫീസിൽ കയറിയിറങ്ങി കഷ്ടപ്പെടുകയാണോ? ലോക് ഡൗൺ തുടങ്ങിയശേഷം സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് കെഎസ്എഫ്ഇ ചിട്ടിത്തുക ഓൺലൈൻ വഴി അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിട്ടി ഉടമസ്ഥന്റെ പേരിൽ 18 അക്ക യുണീക് ഐഡി ഉണ്ടാക്കിയാൽ മാത്രമേ ഓൺലൈനായി പണം അടയ്ക്കാൻ കഴിയൂ.

യുണീക് ഐഡി ഉണ്ടാക്കുന്നതെങ്ങനെ?

ആദ്യം കെഎസ്എഫ്ഇ യുടെ ഓൺലൈൻ വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ ഓൺ ലൈൻ പെയ്മെന്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പെയ്മെന്റ് ഓപ്ഷനു തൊട്ടു താഴെയായി റജിസ്റ്റർ ഫോർ യുണീക് ഐഡി എന്ന ബട്ടൻ അമർത്തുക. അപ്പോൾ ഒരു വിൻഡോ ഓപൺ ചെയ്തുവരും.
ആദ്യം ഇ–മെയിൽ അഡ്രസ്സ് നൽകുക. കെഎസ്എഫ് ഇയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉണ്ടോ എന്ന ചോദ്യം വരും. അത് യെസ്/നോ എന്നു കൊടുക്കുക.  നമ്പർ നൽകുക. അതോടൊപ്പം ചിട്ടി വരിക്കാരന്റെ പേര്, ചിട്ടി നമ്പർ, ചിറ്റാൾ നമ്പർ തുടങ്ങിയവ പൂരിപ്പിക്കുക. കൂടുതൽ എന്തെങ്കിലും വിവരങ്ങൾ നൽകണമെങ്കിൽ അഡിഷനൽ ഇൻഫോർമേഷൻ എന്നതിനു താഴെ നൽകാവുന്നതാണ്. അതിനുശേഷം സബ്മിറ്റ് ബട്ടൻ അമർത്തുക.  

റജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ വെരിഫൈ ചെയ്ത ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ–മെയിലിലേക്ക് യുണീക് ഐഡി അയച്ചുതരും. ഇതുപയോഗിച്ചാണ് ഓൺലൈൻ പെയ്മന്റ് നടത്തേണ്ടത്.

ഓൺലൈൻ പേയ്മന്റ്

വെബ്സൈറ്റിൽ ഓൺലൈൻ പെയ്മെന്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. വിൻഡോ ഓപൺ ആയി വരുമ്പോൾ കെഎസ്എഫ്ഇ സിലക്ട് ചെയ്യുക. അതിനുശേഷം ചിട്ടി കളക്ഷൻ തിരഞ്ഞെടുക്കുക. ക്യാപ്ച കോഡ് നൽകുക. അതുകഴിഞ്ഞു 18 അക്ക യുണീക് ഐഡി എന്റർ ചെയ്യുക. കണ്ടിന്യൂ എന്ന ബട്ടൻ അമർത്തി ഉടമസ്ഥന്റെ പേര്, ചിട്ടി വിവരങ്ങൾ, തിയതി, അടയ്ക്കേണ്ട തുക എന്നിവ നൽകി ഓൺലൈൻ പെയ്മെന്റ് നടത്താം.
നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴി പണം ഓൺലൈൻ അടയ്ക്കാവുന്നതാണ്. പേയ്മെന്റ് പൂർത്തിയായാൽ പേര്, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകി ഇ–റെസീപ്റ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം.

English Summery: Steps for KSFE Chitty Online Payment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com