ADVERTISEMENT

ഉപഭോക്താക്കള്‍ക്ക് സിബിൽ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ഇനി എളുപ്പം കിട്ടും. ഡിജിറ്റല്‍ ഇന്ത്യയുടെ കോമണ്‍ സര്‍വീസസ് സെന്ററുകളുടെ (സിഎസ്‌സി) സഹകരണത്തോടെ ട്രാന്‍സ് യൂണിയന്‍ സിബിലാണ് പദ്ധതി നടപ്പാക്കുന്നത്.

സിഎസ്‌സിക്ക് രാജ്യത്തൊട്ടാകെ 3.61 ലക്ഷം സര്‍വീസ് കേന്ദ്രങ്ങളുണ്ട്. ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക്  അവരുടെ ഏറ്റവും അടുത്ത വില്ലേജ് ലെവല്‍ എന്റര്‍പ്രണേഴ്‌സ് (വിഎല്‍ഇ) കേന്ദ്രങ്ങളിലെത്തി ആധാറും ബയോമെട്രിക്ക് പരിശോധനയും വഴി സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും കരസ്ഥമാക്കാം.

300നും 900നും ഇടയിലുള്ള  മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍. ഉപഭോക്താവിന് വായ്പ അനുവദിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ സിബില്‍ സ്‌കോറാണ് പരിശോധിക്കുന്നത്. ഉയര്‍ന്ന പോയിന്റ് ഉള്ളവര്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

English Summary: Know Your Credit Score Easily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com